പെരുമ്പാവൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. പ്രതിയും ഇതര സംസ്ഥാന തൊഴിലാളിയാണ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അമീറുല്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 23ന് രാത്രി പത്തരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് നാട്ടില്‍ പോയിരുന്ന സമയത്തായിരുന്നു പീഡനം. പല ദിവസങ്ങളിലായി നാല് തവണ പ്രതി ലൈംഗിക അതിക്രമം നടത്തി.Read Also: മൂന്നാറില്‍ മാവോയിസ്റ്റ് പിടിയില്‍; അറസ്റ്റിലായത് ഝാര്‍ഖണ്ഡില്‍ ബോംബ് സ്ഫോടനത്തില്‍ പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിപെരുമ്പാവൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.News Summary: The male friend of the girl’s mother has been arrested in the case of raping and impregnating a 14-year-old girl in Perumbavoor.The post പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കി; മാതാവിന്റെ ആണ്സുഹൃത്ത് അറസ്റ്റില് appeared first on Kairali News | Kairali News Live.