ദേളി | ഒക്ടോബര്‍ 20, 21 തീയതികളില്‍ ജാമിഅ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാന പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന സ്‌നേഹസഞ്ചാരം നാളെ (ഒക്ടോബര്‍ 15, ബുധന്‍) പ്രയാണമാരംഭിക്കും.രാവിലെ 8.30ന് നടക്കുന്ന തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് ഖമറലി തങ്ങള്‍ തളങ്കര നേതൃത്വം നല്‍കും. തുടര്‍ന്ന് ഉത്തര മേഖലാ ജാഥയുടെ പതാക കൈമാറ്റം സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങളും ദക്ഷിണ മേഖലാ ജാഥയുടെ പതാക കൈമാറ്റം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലും നിര്‍വഹിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സ്‌നേഹ സഞ്ചാരത്തിന് ജില്ലയിലെ 09 സോണുകളിലായി 54 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.ദക്ഷിണ മേഖലാ സഞ്ചാരം കാഞ്ഞങ്ങാട് സോണ്‍; രാവിലെ 10, പാറപ്പള്ളി, ഒടയംചാല്‍: 10:30, പരപ്പ: 11, ചുള്ളിക്കര: 11:30, കല്ലാര്‍: 12, കൊളിച്ചാല്‍: 12:30, പണത്തൂര്‍: ഒരുമണി. ഉത്തര മേഖലാ സഞ്ചാരം മഞ്ചേശ്വരം സോണില്‍ രാവിലെ 10ന് മള്ഹര്‍, കുഞ്ചത്തൂര്‍: 10:30, കെതുമ്പാടി: 11, പാവൂര്‍: 11:30, മൊര്‍തണെ: 12, മിയപദവ് 12:30, ബാക്രബൈല്‍: ഒരുമണി, തലക്കി: 1:30, മജിര്‍പള്ള: 2.00, ഹൊസങ്കടി: 2:30.