പത്തനംതിട്ട | രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ വാഹനത്തിലാണ് രാഷ്ട്രപതി യാത്ര ചെയ്യുക.നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടാവുക. അകമ്പടി വാഹനങ്ങള്‍ ഒഴിവാക്കും.12 മണിയോടെ ദ്രൗപതി മുര്‍മു സന്നിധാനത്തെത്തും. ഒരുമണിക്കുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കും. ഈമാസം 22നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം.