വാഹനം ഓവർടേക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

Wait 5 sec.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട അടിസ്ഥാന മുൻകരുതലുകൾ സംബന്ധിച്ച് വാഹനമോടിക്കുന്നവർക്ക് സൗദി മുറൂർ മുന്നറിയിപ്പ് നൽകി.മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാനും രാജ്യത്തെ റോഡുകളിൽ സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കാനും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.വാഹനം ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ഇൻഡിക്കേറ്റർ സിഗ്നലുകൾ നൽകിയിരിക്കണം. ഓവർടേക്ക് ചെയ്യുന്ന പാതയിൽ മറ്റ് വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.പാത മാറും മുമ്പ് സൈഡ് മിററുകളിൽ നോക്കി സുരക്ഷിതത്വം ഉറപ്പാക്കുക.റോഡിന്റെ ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുന്നതും, വലത് വശത്ത് കൂടി ഓവർടേക്ക് ചെയ്യുന്നത് കർശനമായി ഒഴിവാക്കണം.ഈ തെറ്റായ പെരുമാറ്റങ്ങൾ റോഡപകടങ്ങൾക്ക് വഴിവെക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ജീവൻ രക്ഷിക്കാനും രാജ്യത്തെ റോഡുകളിൽ സുരക്ഷിതമായ ഗതാഗത അന്തരീക്ഷം കൈവരിക്കാനും സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.The post വാഹനം ഓവർടേക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ് appeared first on Arabian Malayali.