അവിടെയും കണ്ടു, ഇവിടെയും കണ്ടു: മനോരമയുടെ ഭാഷാപോഷിണിയിലെ ‘പാരീസിൻ്റെ സ്വന്തം അലി’ ലേഖനം കോപ്പിയടിച്ചതെന്ന് ആക്ഷേപം

Wait 5 sec.

മലയാള സാഹിത്യ പരിപോഷണത്തിനു വേണ്ടി മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ആനുകാലികമായ ഭാഷാപോഷണിക്കെതിരെ ആക്ഷേപം. പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം കോപ്പിയടിച്ചതെന്നാണ് ആക്ഷേപം. സ്നേഹപൂര്‍വ്വം പനച്ചി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ‘പാരീസിൻ്റെ സ്വന്തം അലി’ എന്ന ലേഖനത്തിനെതിരെയാണ് കോപ്പിയടിച്ചതെന്നുള്ള ആക്ഷേപം ഉയരുന്നത്.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോസ് പനച്ചിപ്പുറമാണ് ലേഖകൻ. ന്യുയോര്‍ക്ക് ടൈംസില്‍ ക‍ഴിഞ്ഞാ‍ഴ്ച വന്ന അലി എന്ന ലേഖനത്തിൻ്റെ നേര്‍പകര്‍പ്പാണ് ഇതെന്ന് മാധ്യമ പ്രവര്‍ത്തകനും എ‍ഴുത്തുകാരനുമായ ബിനോ ജോണ്‍ സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. പാരീസിനെക്കുറിച്ച് എ‍ഴുതുകയാണെങ്കില്‍ അത് ഗൂഗിളില്‍ പരിശോധിക്കേണ്ടത് എഡിറ്ററുടെ അടിസ്ഥാന കടമയാണെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: വിശ്രമിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ക്വാറി തൊഴിലാളികൾ മരിച്ചു; സംഭവം കണ്ണൂര്‍ ശ്രീകണ്ഠാപുരംഎന്നാൽ ഇത് കോപ്പിയല്ലെന്നും അലിയെപ്പറ്റി കുറെക്കാലമായി വാർത്തകൾ വരുന്നുണ്ടെന്ന് മനോരമയുടെ ഭാഗത്ത് നിന്നും വിശദീകരണം വന്നു. പനച്ചി എഴുതിയതിൽ ‘ന്യൂസ്‌പേപ്പർ ബോയ്’ എന്ന സിനിമ പരാമർശിക്കുന്നുവെന്നും അത് ന്യൂയോർക് ടൈംസിൽ ഇല്ലല്ലോയെന്നുള്ള കമൻ്റുമായി മനോരമയുടെ തന്നെ വിവിധ ചുമതകളിലുള്ളവർ ന്യായീകരണവുമായി എത്തിയെങ്കിലും ബിനോ ജോൺ വാചകങ്ങൾ എടുത്ത് മറുപടി നൽകുന്നു.അതുപോലെ ഇത്തരത്തില്‍ കോപ്പിയടിച്ചതിന് ഹിന്ദുസ്ഥാൻ ടൈമിലുള്ള എഡിറ്റര്‍ നാരായണന് ജോലി പോയെന്നും എന്നാല്‍ മനോരമയില്‍ ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്യൂഡല്‍ സെറ്റപ്പില്‍ കൂറാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.പുലിറ്റ്‌സർ പുരസ്‌കാരം നേടിയ പത്രപ്രവർത്തകനും എഴുത്തുകാരനുമൊക്കെയായ റോജർ കോഹൻ്റെ ലേഖനമാണ് കോപ്പി അടിച്ചതെന്നും ലേഖകനും എഡിറ്ററും മാപ്പ് പറയണമെന്നുമുള്ള വ്യാപക വിമർശനമാണ് ലേഖനത്തിനെതിരെ ഇപ്പോള്‍ ഉയരുന്നത്.The post അവിടെയും കണ്ടു, ഇവിടെയും കണ്ടു: മനോരമയുടെ ഭാഷാപോഷിണിയിലെ ‘പാരീസിൻ്റെ സ്വന്തം അലി’ ലേഖനം കോപ്പിയടിച്ചതെന്ന് ആക്ഷേപം appeared first on Kairali News | Kairali News Live.