വായുമലിനീകരണം രൂക്ഷം; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

Wait 5 sec.

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. വായു ഗുണനിലവാര സൂചിക മോശം കാറ്റഗറിയായ 211 രേഖപ്പെടുത്തിയതോടെയാണ് നടപടി.ജി ആര്‍ എ പി സ്റ്റേജ് 1 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തും. കെട്ടിട നിര്‍മാണം, പൊളിക്കല്‍ എന്നിവ നിരോധിക്കും, മാലിന്യം കത്തിക്കലില്‍ നിയന്ത്രണം കൊണ്ടുവരും, വ്യാവസായിക ഉത്പാദന മേഖലകളില്‍ പരിശോധന എന്നിവയും നടത്തും. ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.Read Also: ‘ലജ്ജ കൊണ്ട് എൻ്റെ തല താ‍ഴ്ത്തുന്നു’: താലിബാൻ വിദേശകാര്യമന്ത്രിക്ക് നല്‍കിയ സ്വീകരണത്തെ വിമര്‍ശിച്ച് ഗാനരചയിതാവ് ജാവേദ് അഖ്തർNews Summary: The decision to impose restrictions has been taken after air pollution in Delhi worsened. The action was taken after the air quality index recorded 211, which is in the poor category. Regulations under GRAP Stage 1 will be enforced.The post വായുമലിനീകരണം രൂക്ഷം; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം appeared first on Kairali News | Kairali News Live.