കണ്ണൂര്‍ ശ്രീകണ്ഠാപുരം കാക്കണ്ണന്‍ പാറയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. ചെങ്കല്‍ ക്വാറി തൊഴിലാളികളായ അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. ഒഡീഷ സ്വദേശി ഗൗതമിന് ഗുരുതരമായി പരുക്കേറ്റു.ഉച്ചക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്ന് വിശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.Read Also: മഴയ്ക്ക് ശക്തി കൂടും; ഇന്ന് എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്അതിനിടെ, മലപ്പുറം കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീന്‍, അബ്ദുൾ റഫീഖ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൊണ്ടോട്ടി എക്കാപറമ്പില്‍ കെട്ടിട നിര്‍മാണത്തിനിടെയായിരുന്നു അപകടം. സിറാജുദീന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.News Summary: Two people died after being struck by lightning at Kakannan Para in Sreekantapuram, Kannur. The deceased were identified as Jose Nasri, a native of Assam, and Rajesh, a native of Odisha, both workers of the chenkal quarry. Gautham, a native of Odisha, was seriously injured.The post വിശ്രമിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ക്വാറി തൊഴിലാളികൾ മരിച്ചു; സംഭവം കണ്ണൂര് ശ്രീകണ്ഠാപുരം appeared first on Kairali News | Kairali News Live.