‘ഘാതകരായ ആര്‍ എസ് എസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’; ശാഖയിലെ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയതിൽ സമഗ്രാന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ

Wait 5 sec.

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ യുവാവിൻ്റെ മരണത്തില്‍ അന്വേഷണം നടത്തി ഘാതകരായ ആര്‍ എസ് എസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. യുവാവിൻ്റെ മരണത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 17-ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്നും ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.ആര്‍ എസ് എസ് ശാഖയില്‍ വച്ച് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുന്‍പ് യുവാവ് ഇന്‍സ്റ്റഗ്രാം വഴി പങ്ക് വെച്ചത്. ആര്‍ എസ് എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതില്‍ കൂടി അനാവരണം ചെയ്യപ്പെട്ടത്. എത്ര മാത്രം അകറ്റി നിര്‍ത്തേണ്ട ആശയവും പ്രവൃത്തിയുമാണ് ആര്‍ എസ് എസ് മുന്നോട്ടു വെക്കുന്നത് എന്ന് അനന്തു ജീവിതം അവസാനിപ്പിക്കും മുമ്പ് കുറിച്ചിരിക്കുന്നു. Read Also: പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മാതാവിന്റെ ആണ്‍സുഹൃത്ത് അറസ്റ്റില്‍സഹജീവി സ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കി, മനുഷത്വം ഇല്ലാത്തവരാക്കി മാറ്റുന്ന ഇത്തരം ശാഖകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ എത്താതിരിക്കാന്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണം. അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ പോലും ആര്‍ എസ് എസ് ആണെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കണം എന്ന് പറയണമെങ്കില്‍ അനന്തു എത്ര മാത്രം പീഡിപ്പിക്കപ്പെട്ടു എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.The post ‘ഘാതകരായ ആര്‍ എസ് എസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’; ശാഖയിലെ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയതിൽ സമഗ്രാന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ appeared first on Kairali News | Kairali News Live.