ഫുട്ബോളില്‍ കരുത്തരാണ് കേപ്‌ വെർദെ: ലോകകപ്പിന് യോഗ്യത നേടി അഞ്ച് ലക്ഷം ജനസംഖ്യയുള്ള രാജ്യം

Wait 5 sec.

ലോകകപ്പില്‍ പന്തുതട്ടാൻ യോഗ്യത നേടി ആഫ്രിക്കൻ രാജ്യമായ കേപ്‌ വെർദെ. ഐസ്‌ലൻഡ് കഴിഞ്ഞാൽ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്. 5.2 ലക്ഷം മാത്രം ജനസംഖ്യയാണ് ഈ രാജ്യത്തുള്ളത്. ആഫ്രിക്കൻ മേഖലയിൽനിന്ന്‌ യോഗ്യത നേടുന്ന ആറാമത്തെ രാജ്യമാണ് കേപ് വെര്‍ദെ.ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എസ്വാനിറ്റിയെ 3-0 ത്തിന് തോല്‍പ്പിച്ചാണ് ലോകകപ്പ് ടിക്കറ്റ് നേടിയത്. ഫിഫ റാങ്കിങ്ങിൽ നിലവിൽ 70-ാം സ്ഥാനത്താണ് ടീമുള്ളത്. 10 മത്സരങ്ങളിൽ നിന്ന് ഏഴ് തവണ ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി 23 പോയിൻ്റുമായാണ് യോ​ഗ്യത നേടിയത്.ALSO READ: അവിടെയും കണ്ടു, ഇവിടെയും കണ്ടു: മനോരമയുടെ ഭാഷാപോഷിണിയിലെ ‘പാരീസിൻ്റെ സ്വന്തം അലി’ ലേഖനം കോപ്പിയടിച്ചതെന്ന് ആക്ഷേപംനേരത്തെ, ഘാന, അൾജീരിയ, മൊറോക്കോ, ടുണീഷ്യ, ഇ‍ൗജിപ്‌ത്‌ ടീമുകൾ ഇതിനകം തന്നെ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. കേപ്പ് വെർദെയുടെ വരവോടെ ലോകകപ്പിനു യോഗ്യത നേടിയ ടീമുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു.മെക്‌സിക്കോ (ആതിഥേയർ), അർജന്റീന, ബ്രസീൽ, ഉറുഗ്വേ, ഇക്വഡോർ, ദക്ഷിണ കൊറിയ, ജോർദാൻ, അമേരിക്ക, കാനഡ, ഉസ്‌ബെക്കിസ്ഥാൻ (ഏഷ്യ), കൊളംബിയ, പരാഗ്വേ (ലാറ്റിൻ അമേരിക്ക), ഓസ്‌ട്രേലിയ, ഇറാൻ, ജപ്പാൻ, ന്യ‍ൂസിലൻഡ്‌ (ഓഷ്യാനിയ) എന്നിവരാണ് യോഗ്യത നേടിയ മറ്റ് ടീമുകൾ.The post ഫുട്ബോളില്‍ കരുത്തരാണ് കേപ്‌ വെർദെ: ലോകകപ്പിന് യോഗ്യത നേടി അഞ്ച് ലക്ഷം ജനസംഖ്യയുള്ള രാജ്യം appeared first on Kairali News | Kairali News Live.