മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി സമൻസ് വാര്‍ത്ത പ്രസിദ്ധീകരിച്ച മനോരമക്കെതിരെ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. മലയാള മനോരമ പത്രം ഇഡിയുടെ കെട്ടിച്ചമക്കുന്ന ജോലി ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ പ്രസ്താവനയിലെ ഉള്ളടക്കത്തിൽ ആശയ കുഴപ്പമില്ല. ഇഡിയും ഇഡിയെ സഹായിക്കുന്ന പത്രങ്ങളും പടച്ചുവിട്ട വാർത്തയാണിത്. വെറും അസംബന്ധമാണ്. അസംബന്ധം മനോരമയുടേതാണോ ഇഡിയുടേതാണോ എന്നുള്ളതിലാണ് അവ്യക്തതയെന്ന് അദ്ദേഹം പറഞ്ഞു.വാർത്ത മലയാള മനോരമ പത്രം കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഇ ഡി ബിജെപിയുടെ എക്സ്റ്റൻഷൻ ഡിപ്പാർട്ട്മെൻ്റാണ്. എല്ലാം മുഖ്യമന്ത്രി വിശദീകരിച്ചതോടെ വ്യക്തത വന്നു. മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പാർട്ടി നേതൃത്വത്തിൻ്റെയും നിലപാട്.ALSO READ: മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി സമൻസ്: ‘മൂന്നാം എൽഡിഎഫ് സർക്കാർ വരുന്നുവെന്ന ധാരണയില്‍ പ്രയാസമുള്ളവരാണ് പല നാടകങ്ങളും നടത്തുന്നത്’: എ കെ ബാലൻമാധ്യമങ്ങൾ സമൻസുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുകയാണ്. ഇഡിയുടെ ഏജൻ്റുമാരായി മാധ്യമങ്ങൾ മാറരുതെന്ന് എം എ ബേബി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. The post മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി സമൻസ്: ‘ഇ ഡിയുടെ ഏജൻ്റുമാരായി മാധ്യമങ്ങൾ മാറരുത്’; എം എ ബേബി appeared first on Kairali News | Kairali News Live.