മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി സമൻസ് വിഷയത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി എ കെ ബാലൻ. മനോരമയെ രൂക്ഷമായി അദ്ദേഹം വിമർശിച്ചു. 2007 മുതൽ 2019 വരെ സി ബി ഐ അന്വേഷിച്ച ലാവലിൻ കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാൻ കഴിയില്ലെന്നത് വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഇപ്പോൾ എങ്ങനെ സമൻസ് വന്നുവെന്ന് ചോദ്യം ചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.മൂന്നാം എൽഡിഎഫ് സർക്കാർ വരുന്നുവെന്ന ധാരണ പൊതുവിൽ വന്നു. അതിൽ പ്രയാസമുള്ളവരാണ് പല നാടകങ്ങളും നടത്തുന്നത്. ഇപ്പോൾ പുറത്തു കൊണ്ടുവന്നിട്ടുള്ള സമൻസ് അതിൻ്റെ ഭാഗമാണ്. സമൻസ് വെബ്സൈറ്റിൽ ഉണ്ടെങ്കിൽ എന്തുകൊണ്ട് നടപടി തുടരുന്നില്ലെന്ന് ഇ ഡിയോട് ചോദിക്കണം. മലയാള മനോരമയ്ക്ക് പിണറായിക്കെതിരെ ചെറുവിരൽ കൊണ്ടുവരാൻ കഴിയില്ലെന്ന് എ കെ ബാലൻ പറഞ്ഞു.ALSO READ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയം: ‘എസ്എഫ്ഐ മുന്നോട്ട് വെച്ച രാഷ്ട്രീയ മുദ്രാവാക്യം വിദ്യാർത്ഥികള്‍ ഏറ്റെടുത്തതിനാല്‍’; പി എസ് സഞ്ജീവ്പല അന്തർധാര ആരോപണങ്ങളും നേരത്തെയും മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരുന്നു. പക്ഷേ ഉയർന്ന ഒരു പരാതിയിലും പിണറായിയുടെ ഒരു രോമത്തിൽ തൊടാൻ തന്നെ ആർക്കും കഴിഞ്ഞില്ലെന്ന് എ കെ ബാലൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.The post മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി സമൻസ്: ‘മൂന്നാം എൽഡിഎഫ് സർക്കാർ വരുന്നുവെന്ന ധാരണയില് പ്രയാസമുള്ളവരാണ് പല നാടകങ്ങളും നടത്തുന്നത്’: എ കെ ബാലൻ appeared first on Kairali News | Kairali News Live.