മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച ലാഡ്കി ബഹിന്‍ പദ്ധതിയിലൂടെ പാവപ്പെട്ട സ്ത്രീകളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവളെ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിര്‍ത്തലാക്കിയ സഹായ പദ്ധതി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുന്‍പ് 2024 ഓഗസ്റ്റിലാണ് ലാഡ്കി ബഹിന്‍ പദ്ധതി ആരംഭിക്കുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനും പദ്ധതി നിമിത്തമായി. അതേസമയം ദരിദ്രരായ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുക എന്ന അവകാശവാദത്തോടെ തുടങ്ങിയ പദ്ധതി പിന്നീട് വിവാദമായി. Read Also: വായുമലിനീകരണം രൂക്ഷം; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനംമഹാരാഷ്ട്ര സര്‍ക്കാര്‍ 27 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കുള്ള പ്രതിമാസ സഹായം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വോട്ട് ലക്ഷ്യമിട്ട് മാത്രമാണ് പദ്ധതി തുടങ്ങിയതെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഗുണഭോക്താക്കളുടെ യോഗ്യത അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.14,000 പുരുഷന്മാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് അനര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. 4,800 കോടി രൂപയുടെ ദുരുപയോഗം ആരോപിക്കുമ്പോള്‍ ഈ പണം ആര് തിരിച്ചടക്കുമെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രാചി ഹതിവെല്‍ക്കര്‍ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിര്‍ത്തിവെച്ച സഹായ പദ്ധതി വോട്ട് ലക്ഷ്യമിട്ട് മാത്രമാണ് തുടങ്ങിയതെന്ന് സി പി ഐ എം ദക്ഷിണ താനെ താലൂക്ക് സെക്രട്ടറി പി കെ ലാലിയും ചൂണ്ടിക്കാട്ടി.The post മഹാരാഷ്ട്രയില് ലാഡ്കി ബഹിന് പദ്ധതിയിലൂടെ പാവപ്പെട്ട സ്ത്രീകളെ ബി ജെ പി വഞ്ചിച്ചുവെന്ന് മറിയം ധാവളെ appeared first on Kairali News | Kairali News Live.