അവൽ നനച്ചത് സോഫ്റ്റ് ആകുന്നില്ലേ? ഈ ടിപ്പ് പരീക്ഷിക്കൂ..!

Wait 5 sec.

രാവിലെ ബ്രേക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് അവൽ നനച്ചത്. വളരെ സോഫ്റ്റായ അവൽ നനച്ചത് എങ്ങനെ ഉണ്ടാക്കി നോക്കൂ. നാവിൽ അലിഞ്ഞ് പോകും. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.അവശ്യ സാധനങ്ങൾ:അവൽ – 2 കപ്പ്തേങ്ങ – 1/2 കപ്പ് (ചിരകിയത് )വെള്ളം – ആവശ്യത്തിന്പഞ്ചസാര/ ശർക്കര – ആവശ്യത്തിന്വാഴപ്പഴം-1 (ചെറിയ കഷണങ്ങൾ) ആവശ്യമെങ്കിൽ ചേർക്കാംAlso read: ബിരിയാണിയുടെ രാജ്ഞിയാകണോ, ഇതാ അവസരം; ഡോ. ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി കൈരളി ടി വിയുടെ പാചക മത്സരംഉണ്ടാക്കുന്ന വിധം :ആദ്യം ഒരു പാത്രത്തിൽ അവൽ എടുത്ത് ചെറിയ ചൂട് വെള്ളത്തിൽ രണ്ട് മിനിറ്റ് കുതിർത്ത് വെച്ചതിന് ശേഷം , മുഴുവൻ വെള്ളവും കളയുക. ശേഷം അവലിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും, ശർക്കരയും / പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ രുചി അനുസരിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന പഴം ചേർത്ത് കഴിക്കാവുന്നതാണ്.english summary : aval nanachath easy recipe foodThe post അവൽ നനച്ചത് സോഫ്റ്റ് ആകുന്നില്ലേ? ഈ ടിപ്പ് പരീക്ഷിക്കൂ..! appeared first on Kairali News | Kairali News Live.