എറണാകുളം|എറണാകുളം പറവൂരില്‍ മൂന്ന് വയസ്സുകാരിക്കുനേരെ തെരുവുനായയുടെ ആക്രമണം. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ പറവൂര്‍ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. പേവിഷബാധ സംശയിക്കുന്നതിനാലാണ് ഇന്നലെ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്നാണ് വിവരം. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള അമ്പലത്തിന്റെ പരിസരത്തു വച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. തുടര്‍ന്ന് കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി. നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. നായക്ക് പേവിഷ ബാധ ഏറ്റോയെന്ന് പരിശോധിക്കും.