ന്യൂയോര്‍ക്കിൽ പിറവം വാര്‍ഷിക സംഗമം വർണാഭമായി

Wait 5 sec.

പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 11 ശനിയാഴ്ച വർണോജ്വലമായി നടന്നു. അമീഷ ജെയ്‌മോൻറെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് ജെസ്സി ജെയിംസ് കോളങ്ങായിൽ സ്വാഗതം പറഞ്ഞു. തിരക്കിനിടയിലും പരിപാടിയിൽ എത്തിച്ചേർന്ന എല്ലാവരോടും ഉള്ള സ്നേഹം ജെസ്സി ജെയിംസ് അറിയിച്ചു.ഫൊക്കാന മുൻ എക്സി വൈസ് പ്രസിഡന്റ്, സാമൂഹിക പ്രവർത്തകനും സാമൂഹിക ചാരിറ്റി രംഗത്ത് നടത്തിയിട്ടുള്ള സേവനങ്ങളെ മാനിച്ചു വിവിധ അവാർഡുകൾ നേടിയിട്ടുള്ള ജോയി ഇട്ടന് ഭാരവാഹികൾ പൊന്നാട അണിയിച്ചു ആദരിച്ചു. വർണാഭമായ കലാപരിപാടികൾ അംഗങ്ങൾ അവതരിപ്പിച്ചു.Also read: ഇസ്രയേലിന് പകരം ടോയ്‌ലെറ്റ്, ഫ്ലാഗിന്റെ സ്ഥാനത്ത് ക്ലോസറ്റ്; മൈതാനത്തും പുറത്തും രാഷ്ട്രീയം നിറഞ്ഞുനിന്ന് നോര്‍വേ- ഇസ്രയേല്‍ മത്സരംപിറവം സംഗമത്തിലെ സീനിയർ അംഗങ്ങളായ ജോർജ് പാടിയേടത്തു ,ലിസി ഉച്ചിപ്പിള്ളിൽ ,അബ്രാഹം പെരുമ്പളത്തു ,ജയ്നമ്മ പെരുമ്പളത്തു എന്നിവരെ ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. റോഷിനി ജോജി, അമീഷ ജെയ്‌മോൻ, ആരൻ ജെയിംസ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. ഷെറി ,ലിസ്സി ,വീണ ,റാണി ,ഷെറിൻ എന്നിവരുടെ മനോഹരമായ സിനിമാറ്റിക് ഡാൻസ് പരിപാടിക്ക് മിഴിവ് ഏകി.മനോഹർ തോമസ് ,ജോൺ ഐസക് ,ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ഷൈല പോൾ പരിപാടിയുടെ എം സി ആയിരുന്നു. മനോഹർ തോമസ് (പ്രസിഡന്റ്) ജെനു കെ പോൾ(സെക്രട്ടറി ) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായി മാറി. പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ മെമ്പേഴ്സിനെ പരിചയപ്പെടുത്തി സ്‌നേഹവിരുന്നോടെ വർണാഭമായ ഈ വർഷത്തെ പിറവം സംഗമം സമാപിച്ചു.The post ന്യൂയോര്‍ക്കിൽ പിറവം വാര്‍ഷിക സംഗമം വർണാഭമായി appeared first on Kairali News | Kairali News Live.