പേരാമ്പ്രയിൽ കോൺഗ്രസ് നടത്തിയ സംഘർഷത്തിന് പിന്നിലെ ഗുഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പൊലീസിന് നേരെ സ്ഫോടകവസ്തു എറിയുന്ന ദൃശ്യം ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് ആവശ്യം ശക്തമാവുന്നത്.പേരാമ്പ്രയിൽ കഴിഞ്ഞ ദിവസമുണ്ടായ കോൺഗ്രസ് ആക്രമണം ആസൂത്രിതമാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും കലാപശ്രമമാണ് നടന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്ന് സിപിഐഎം ജില്ല സെക്രട്ടറിയറ്റ് കമ്മിറ്റി അംഗം എസ് കെ സജീഷ് പറഞ്ഞു.ALSO READ: തൃശൂർ കെഎസ്‌യുവിലെ ഗ്രൂപ്പ് പോര് മുറുകുന്നു: കൈരളി വാർത്തയെ ചൊല്ലി വാട്ട്സാപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തി നേതാക്കൾപേരാമ്പ്രയെ കലുഷിതമാക്കാൻ ആസൂത്രിത ശ്രമം നടന്നത് എന്നത് വ്യക്തമാണെന്നും പുറത്ത് നിന്ന് ആളുകളെ എത്തിച്ച് സംഘർഷം ഉണ്ടാകുകയാണ് ചെയ്തതെന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് പറഞ്ഞു. കൈരളി ന്യൂസ് ഇന്നലെ പുറത്തുവിട്ട ദൃശ്യങ്ങളിലെ വെളിവാക്കുന്ന കോൺഗ്രസ് ഗുഢാലോചനയിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം തന്നെയാണ് ശക്തമാവുന്നത്.The post പേരാമ്പയിലെ യുഡിഎഫ് അക്രമം: സംഘർഷത്തിന് പിന്നിലെ ഗുഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തം appeared first on Kairali News | Kairali News Live.