തൃശൂർ കെഎസ്യുവിലെ ഗ്രൂപ്പ് പോര് മുറുകുന്നു. കൈരളി വാർത്തയെ ചൊല്ലി വാട്ട്സാപ്പ് ഗ്രൂപ്പിൽ നേതാക്കൾ തമ്മിൽ വീണ്ടും പോർവിളി നടത്തിയതിന് പിന്നാലെ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കി. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിലെ കെഎസ്യു കനത്ത തോൽവി നേരിട്ടതിന് പിന്നാലെയാണ് തൃശൂർ ജില്ലാ കമ്മിറ്റിയിൽ വാക്പോരിന് തുടക്കം കുറിച്ചത്. ജില്ലാ കമ്മിറ്റിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രസിഡൻ്റും സെക്രട്ടറിയും തമ്മിൽ വാക്പോരിന് തുടക്കം കുറിക്കുകയായിരുന്നു.ALSO READ: ‘എല്ലാ കാര്യങ്ങളിലും സുതാര്യമായ അന്വേഷണം നടക്കട്ടെ, ദേവസ്വം ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ പെൻഷൻ ഉൾപ്പെടെ തടയും’: പി എസ് പ്രശാന്ത്തൃശൂരിലെ കോളേജുകളിലെ കെഎസ്യുവിൻ്റെ കനത്ത തോൽവിക്ക് കാരണം ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിൻ്റെ നടപടികളാണെന്ന് ജില്ലാ സെക്രട്ടറി നേജിൽ ജോസഫ് പറഞ്ഞു. ജില്ലയിലെ 33 കോളേജുകളിൽ രണ്ടിടത്ത് മാത്രമാണ് കെഎസ്യുവിന് വിജയിക്കാൻ കഴിഞ്ഞത്. ബാക്കി 31 കോളേജുകളില്‍ എസ്എഫ്ഐ മികച്ച വിജയമാണ് നേടിയത്. The post തൃശൂർ കെഎസ്യുവിലെ ഗ്രൂപ്പ് പോര് മുറുകുന്നു: കൈരളി വാർത്തയെ ചൊല്ലി വാട്ട്സാപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തി നേതാക്കൾ appeared first on Kairali News | Kairali News Live.