ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചകള്‍ക്കള്‍ക്കായി ഈജിപ്ത്തിലേക്ക് പുറപ്പെട്ട ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. ഷാം എല്‍-ഷൈഖില്‍ എത്തുന്നതിന് അന്‍പത് കിലോ മീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് ഇവര്‍ഷാം എല്‍-ഷൈഖിലേക്ക് തിരിച്ചത്. നാളെ നടക്കുന്ന യോഗത്തിന്അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുമാണ് നേതൃത്വം നല്‍കുന്നത്. ഗാസ സമാധാന പ്രഖ്യാപനത്തിനായി ട്രംപ് മധ്യേഷ്യയിലേക്ക് തിരിച്ചു.Also read – ‘ഗാസയെ ഇനി ആക്രമിച്ചാല്‍ ഇസ്രയേല്‍ വലിയ വില നല്‍കേണ്ടി വരും’; തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍അതേസമയം 67000 പലസ്തീനികളെ വെടിവെച്ച് വീഴ്ത്തിയതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ലെബനാനിൽ ഇസ്രയേൽ ഇന്നലെ വ്യോമാക്രമണം നടത്തിയിരുന്നു. തെക്കന്‍ ലെബനാന്‍ ഗ്രാമത്തിന് നേരെയാണ് ഇസ്രയേലിൻ്റെ ആക്രമണമുണ്ടായത്.The post ഗാസ വെടിനിര്ത്തല് കരാര് ചർച്ചകൾക്കായി ഈജിപ്തിലേക്ക് പോകവേ വാഹനാപകടം; മൂന്ന് ഖത്തര് നയതന്ത്രജ്ഞര് മരിച്ചു appeared first on Kairali News | Kairali News Live.