നിലപാടില്‍ മാറ്റം വരുത്തി താലിബാൻ: വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു

Wait 5 sec.

വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന് പിന്നാലെ നിലപാട് മാറ്റി താലിബാന്‍. വനിതാ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു. കഴിഞ്ഞ ദിവസം അമിര്‍ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകരെ വിലക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഉഭയക്ഷി ചര്‍ച്ചക്ക് ശേഷം മുത്താഖി കശ്മീരിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പാക്കിസ്ഥാനും രംഗത്തെത്തി.അതേസമയം, എട്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് താലിബാന്‍ നേതാവും, അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായ അമീര്‍ ഖാന്‍ മുത്താഖി ഇന്ത്യയിലെത്തിയത്. അമീര്‍ ഖാന്‍ മുത്താഖി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്. പിന്നാലെ വിമര്‍ശനവും പ്രതിഷേധവും ശക്തമായി. താലിബാന്‍ പതാക മേശപ്പുറത്ത് വെച്ചും, താലിബാന്‍ തകര്‍ത്ത ബാമിയന്‍ ബുദ്ധപ്രതിമയുടെ ചിത്രം പിന്നിലെ ചുമരില്‍ പ്രദര്‍ശിപ്പിച്ചുമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു വനിത മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്.ALSO READ: മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി സമൻസ്: ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഇതൊക്കെ പുറത്തു വരുന്നു?’: മന്ത്രി കെ എൻ ബാലഗോപാല്‍പിന്നാലെ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നു. പ്രതിപക്ഷ നേതാക്കളും , സാമൂഹ്യപ്രവര്‍ത്തകരടക്കം വിഷയം ഏറ്റെടുത്തു വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. എഡിറ്റേഴ്‌സി ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രതിഷേധം രേഖപ്പെടുത്തി  രംഗത്തെത്തി.അതേസമയം, വാര്‍ത്താ സമ്മേളനം നടത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. അതിനിടെ മുത്താഖിയുടെ വാര്‍ത്താ സമ്മേളത്തിലെ പല പരാമര്‍ശങ്ങള്‍ക്കെതിരെ പാക്കിസ്ഥാനും രംഗത്തെത്തി. കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് പാക്കിസ്ഥാന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അഫ്ഗാന്‍ അംബാസിഡറെയും വിളിച്ചു വരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.The post നിലപാടില്‍ മാറ്റം വരുത്തി താലിബാൻ: വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു appeared first on Kairali News | Kairali News Live.