ലൈസൻസും ആധാറും തമ്മിൽ ബന്ധിപ്പിച്ചോ?: പണി കിട്ടുന്നതിന് മുൻപ് സ്വയം എങ്ങനെ ലിങ്ക് ചെയ്യാം എന്ന് അറിയാം

Wait 5 sec.

എല്ലാ രേഖകളും ആധാറുമായുള്ള ലിങ്ക് ചെയ്യുന്ന കാലമാണെല്ലോ ഇപ്പോൾ. കേന്ദ്രത്തിൻ്റെ പുതിയ നിർദേശം അനുസരിച്ച് അധാറും ഡ്രൈവിങ്ങ് ലൈസൻസും ബന്ധിപ്പിക്കണം. ഇത്തരത്തിൽ ലൈസൻസുമായി ആധാർ ബന്ധിപ്പിച്ചാൽ ഇ ചലാനുകൾ ലഭിക്കാതെ വരുന്ന അവസ്ഥ ഒ‍ഴിവാക്കാം എന്നും ചൂണ്ടികാണിക്കുന്നുണ്ട്. ഇ-ചലാൻ ഇഷ്യൂ ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ പി‍ഴ അടയ്ക്കണമെന്ന് പുതിയ കരട് നിയമത്തിൽ പറയുന്നത്. അത് കൊണ്ട് തന്നെ ഇ ചലാൻ ഇഷ്യൂ ചെയ്യുന്നതിന്റെ അലർട്ട് ലഭിക്കാൻ ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നത് വ‍ഴി സാധിക്കും.എങ്ങനെ ലൈസൻസും ആധാറും തമ്മിൽ ബന്ധിപ്പിക്കാംഅതിനായി ആധാറുമായി ലൈസൻസുമായി എങ്ങും കയറി ഇറങ്ങേണ്ട ആവശ്യമില്ല. പരിവാഹൻ സൈറ്റ് സന്ദർശിച്ചാൽ ലൈസൻസും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും.പരിവാഹൻ സൈറ്റിൽ പ്രവേശിക്കുന്നതിനായി വാട്സാപ്പ് സന്ദേശത്തിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധക്കണം.Also Read: ടാറ്റ കർവ്വ് ഇവി വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്തി ഹിമാചല്‍ പൊലീസ്: അപ്രായോഗികത ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി സോഷ്യല്‍ മീഡിയസൈറ്റിൽ പ്രവേശിച്ചതിനു ശേഷം ഡ്രൈവിങ്ങ് ലൈസൻസ് വിഭാഗം തെരഞ്ഞെടുക്കുക. അവിടെ സംസ്ഥാനവും ഡ്രൈവിംഗ് ലൈസൻസ് ഓപ്ഷനും തെരഞ്ഞെടുക്കുക.പുതിയ മൊബൈൽ നമ്പർ രണ്ടുതവണ നൽകിയതിനു ശേഷം തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.അപ്പോൾ നിങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് OTP ലഭിക്കും. ഇത് രേഖപ്പെടുത്തി ക‍ഴിഞ്ഞാൽ അധാറും ഡ്രൈവിങ്ങ് ലൈസൻസും തമ്മിൽ ലിങ്ക് ആയി എന്ന മസേജ് സ്ക്രീനിൽ തെളിയുകയും. അതേ വിവരം അറിയിച്ചുകൊണ്ടു മൊബൈലിലേക്ക് മസേജ് ലഭിക്കുകുയം ചെയ്യും.Also Read: ഇൻഡിഗോ വിമാനത്തിലെ വിൻഡ്ഷീൽഡിൽ വിള്ളൽ; കണ്ടെത്തിയത് ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെഇതിനായി പ്രത്യേകം ഫീസ് ഒന്നു അടയ്ക്കേണ്ടതില്ല എന്ന കാര്യവും പ്രത്യേകം ഓർക്കുക. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ലിങ്ക് ചെയ്യാൻ സാധിക്കുകയും ഉള്ളൂ.The post ലൈസൻസും ആധാറും തമ്മിൽ ബന്ധിപ്പിച്ചോ?: പണി കിട്ടുന്നതിന് മുൻപ് സ്വയം എങ്ങനെ ലിങ്ക് ചെയ്യാം എന്ന് അറിയാം appeared first on Kairali News | Kairali News Live.