മഴ കനക്കും; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് മഴ കനക്കും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴകനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വരുന്ന അഞ്ചു ദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.Also read: കെഎസ്ആർടിസിയിൽ ഇനി ആർക്കും പരസ്യം പിടിക്കാം: തൊഴിൽ ദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ ബി ​ഗണേഷ് കുമാർകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.12/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ13/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം14/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി15/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി16/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.The post മഴ കനക്കും; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.