ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ തീവ്രവലതുപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയെ വാനോളം പുകഴ്ത്തി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ചന്ദ്രികയുടെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്, ഗസ വംശഹത്യയെ അടക്കം അനുകൂലിക്കുന്ന മച്ചാഡോക്ക് വാഴ്ത്തുപാട്ട് വന്നത്. ‘ജനാധിപത്യത്തിന്റെ ദീപം’ എന്നാണ് ലേഖനത്തിന്റെ ശീര്‍ഷകം തന്നെ.വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് എന്ന ഒറ്റക്കാരണത്താലാണ് മച്ചാഡോയെ ലീഗ് വാഴ്ത്തിയത്. സോഷ്യലിസ്റ്റ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിച്ചാണ് മച്ചാഡോ പ്രസിദ്ധയായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അരുമ കൂടിയാണ് ഇവര്‍.Read Also: പേരാമ്പ്രയിലെ കോൺഗ്രസ് സ്പോണ്‍സേര്‍ഡ് സംഘര്‍ഷം: ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട നാണക്കേടിൽ നിന്നുള്ള ജാള്യതമറയ്ക്കാൻഇസ്രയേലിനെ എന്നും പിന്തുണക്കുന്ന വ്യക്തിയാണ് മച്ചാഡോ. ഇവരുടെ നൊബേല്‍ വിജയം വ്യക്തിയുടെ വിജയം മാത്രമല്ലെന്നും അടിച്ചമര്‍ത്തലിനും അനീതിക്കും എതിരായ ജനങ്ങളുടെ ശബ്ദത്തിന്റെ വിജയമാണെന്നും ചന്ദ്രികയുടെ ലേഖനത്തിലുണ്ട്. ജനാധിപത്യത്തിന്റെ ദീപമായി, സ്വാതന്ത്ര്യത്തിന്റെ തീപ്പൊരിയായാണ് വെനസ്വേലന്‍ ജനത അവരെ ഓര്‍ക്കുന്നതെന്നും അടിച്ചുവിടുന്നുണ്ട് ചന്ദ്രിക. വെനസ്വേലയില്‍ അധികാരത്തിലെത്തിയാല്‍ ഇസ്രയേലിലെ എംബസി ജറുസലമിലേക്ക് മാറ്റുമെന്ന തീവ്ര നിലപാടും മച്ചാഡോക്കുണ്ട്.ഒരുവശത്ത് ഗസക്ക് വേണ്ടി ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടുകയും അതേസമയം, ഇസ്രയേലിനെ എല്ലാ തരത്തിലും പിന്തുണക്കുന്ന തീവ്രവലതുപക്ഷക്കാരെ കൊണ്ടാടുകയും ചെയ്യുന്ന മുസ്ലിം ലീഗിന്റെ കാപട്യം കൂടിയാണ് ഇതിലൂടെ അനാവൃതമാകുന്നത്.The post ‘ജനാധിപത്യത്തിന്റെ ദീപം’; ഗസ വംശഹത്യയില് ഇസ്രയേലിനെ അനുകൂലിച്ച മച്ചാഡോയെ വാനോളം പുകഴ്ത്തി ലീഗ് മുഖപത്രം ചന്ദ്രിക appeared first on Kairali News | Kairali News Live.