ഓപണര്‍ ജോണ്‍ കാംബെല്ലും ഷായ് ഹോപ്പും അര്‍ധ സെഞ്ചുറി നേടിയതോടെ രണ്ടാം ഇന്നിങ്സില്‍ നിലയുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ വെസ്റ്റ് ഇന്‍ഡീസ്. കാംബെല്‍ 145 ബോളില്‍ 87 റണ്‍സും ഷായ് ഹോപ് 103 ബോളില്‍ 66 റണ്‍സും നേടി ക്രീസിലുണ്ട്. 138 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്.മുഹമ്മദ് സിറാജിനും വാഷിങ്ടണ്‍ സുന്ദറിനുമാണ് വിക്കറ്റ്. ടാഗെനരെയ്ന്‍ ചന്ദര്‍പോളും അലിക് അതാനാസെയുമാണ് പുറത്തായത്. നിലവില്‍ 97 റണ്‍സ് പിന്നിലാണ് വിന്‍ഡീസുള്ളത്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് 248 റണ്‍സില്‍ ഒതുങ്ങിയിരുന്നു. കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കരീബിയന്‍സിന്റെ തകര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് കൊയ്തു.Read Also: വൈകിട്ടത്തെ മഞ്ഞുവീഴ്ച മുതലെടുക്കാന്‍ ഓസീസ്; ഇന്ത്യയെ ബാറ്റിങിന് അയച്ചു, ടീമില്‍ മാറ്റമില്ലഎട്ട് വിക്കറ്റ് കൈയിലുണ്ടെങ്കിലും നാലാം ദിനം കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ ബോളിങ് ആയുധങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.The post കാംബെല്ലിനും ഹോപ്പിനും അര്ധ സെഞ്ചുറി; നിലയുറപ്പിക്കാമെന്ന പ്രതീക്ഷയില് വെസ്റ്റ് ഇന്ഡീസ് appeared first on Kairali News | Kairali News Live.