പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് സംശയിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. നിലവിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞു.ഒക്ടോബർ 10ന് ദുര്‍ഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ക്യാമ്പസിന് അടുത്ത് വച്ചാണ് പെണ്‍കുട്ടി ക്രൂര അതിക്രമത്തിനിരയായത്. രാത്രി സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോള്‍ കോളേജ് ഗേറ്റിന് സമീപം വെച്ച് ചിലര്‍ ഇവരെ തടയുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു വനപ്രദേശത്തേക്ക് അക്രമികള്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സുഹൃത്ത് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ALSO READ: കാമുകിയെ വിവാഹം കഴിക്കാൻ രണ്ടാം ഭാര്യ സമ്മതിച്ചില്ല: യുവതിയെ പെട്രോളൊഴിച്ച് കൊന്ന് ഭർത്താവ്നിലവിൽ അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തുവരികയാണ്. ഇത് വളരെ സെൻസിറ്റീവ് ആയ ഒരു കേസാണ്, അതുകൊണ്ട് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. അതിജീവിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സംഭവത്തിൽ പെൺകുട്ടി മൊഴി നൽകിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.അക്രമികൾക്ക് ഈ പെൺകുട്ടിയേയോ ഒപ്പമുണ്ടായിരുന്ന ആ സുഹൃത്തിനേയോ പരിചയമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ പങ്കും സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതിജീവിതയുടെ ഫോൺ പ്രതികൾ ഉപയോഗിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മറ്റൊരു പ്രതിയെ വിളിക്കാൻ പെൺകുട്ടിയുടെ മൊബൈലാണ് പ്രതികൾ ഉപയോഗിച്ചത്. ഇത് എല്ലാ പ്രതികളുടെയും മൊബൈൽ ഫോൺ നമ്പറുകൾ ലഭിക്കാൻ സഹായിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.The post ബംഗാളിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: 3 പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.