ഇന്ന് നമുക്ക് ചുറ്റും ഏറെയും ഐഫോണ്‍ ഉപയോക്താക്കളാണ് . ഐഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞ 17 എയര്‍ ഈ അടുത്തായാണ് കമ്പനി പുറത്തിറക്കിയത്. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഫോണ്‍ അമിതമായി ചൂടാകുന്നത്. ഉപയോഗിച്ച് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ ചൂടാവുന്നതായി ഉപയോക്താക്കള്‍ പരാതി പറയാറുണ്ട്. ഗെയിമുകള്‍ കളിക്കുമ്പോഴോ, ചാര്‍ജ് ചെയ്യുമ്പോഴേ ഫോണ്‍ ചൂടാവുന്നത് സാധാരണയാണ്. എന്നാല്‍ തുടര്‍ച്ചയായി ഫോണ്‍ ചൂടായാല്‍ ഇത് ഫോണിന്റെ ബാറ്ററിയെ വരെ ബാധിക്കും. ഐഫോണ്‍ ചൂടാകുന്നത് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.Also read – അന്റാർട്ടിക് സമുദ്രത്തിൽ 40-ലധികം മീഥെയ്ൻ ചോർച്ചകൾ കണ്ടെത്തി; ആഗോള കാലാവസ്ഥയെ താറുമാറാക്കുമെന്ന ആശങ്കയിൽ ശാസ്ത്രലോകംകൂടുതല്‍ സമയം ഗെയിം കളിക്കുന്നത് ഐഫോണ്‍ അമിതമായി ചൂടാകുന്നതിന് ഒരു പ്രധാന കാരണമാണ്. എആര്‍ ആപ്പുകള്‍, കൂടതല്‍ സമയം നീണ്ടു നില്‍ക്കുന്ന ലൈവ് സ്ട്രീമിങ്ങുകള്‍ എന്നിവ ഫോണിന്റെ പ്രൊസസ്സറുകളുടെ പ്രവര്‍ത്തനം അമിതമാക്കും. ഇതു മൂലം ഫോണിന് ചൂടു വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും.ഫാസ്റ്റ് ചാര്‍ജിങ് ആണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഫോണ്‍ ചൂടാവും. എന്നാല്‍ ചാര്‍ജ് ചെയ്തു കൊണ്ട് ഫോണ്‍ ഉപയോഗിക്കുന്നത് കുറക്കുന്നതു വഴി അമിതമായി ഫോണ്‍ ചൂടാവുന്ന പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കിട്ടും. ഐഫോണിന്റെ തന്നെ ചാര്‍ജറും കേബിളും ഉപയോഗിക്കുക എന്നത് പ്രധാനമാണ്.സ്ഥിരമായി 5ജി ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാാകാനുള്ള സാധ്യത ഏറെയാണ്. നെറ്റ്വര്‍ക്ക് കണക്ഷന്‍ മാറിവരുമ്പോള്‍ ഫോണ്‍ അമിതമായി പ്രവര്‍ത്തിക്കും. ഇങ്ങനെ വരുമ്പോള്‍ ഫോണ്‍ ചൂടാവും. വൈഫെെ ഉപയോഗിക്കുന്നത് ഒരുപരിധിവരെ ഫോണ്‍ ചൂടാവുന്നത് കുറക്കും. ആവശ്യമില്ലാത്ത സാഹചര്യത്തില്‍ 5ജി ഓഫ് ചെയ്യാവുന്നതാണ്.ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ തുടര്‍ച്ചായി പ്രവര്‍ത്തിക്കുന്നതും ഫോണ്‍ ചൂടാകുന്നതിന് കാരമാകും. ഉപയോഗിക്കാത്ത ആപ്പുകള്‍ എപ്പോഴും ക്ലോസ് ചെയ്യുക. ഇടക്ക് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതും നല്ലതായിരിക്കും. ഐഓഎസ് ബഗ് മൂലമോ സോഫ്റ്റ്വെയര്‍ അപ്ഡേഷന് ശേഷമോ ഇത്തരത്തില്‍ ഫോണ്‍ ചൂടാവാറുണ്ട്. ഫോണ്‍ അപ്ഡേഷന്‍ നടത്തുമ്പോള്‍ ഏറ്റവും പുതിയ ഐഒഎസ് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുക.The post ഇതെന്താ ഐഫോണോ അതോ തേപ്പുപെട്ടിയോ; അമിതമായി ചൂടുകുന്നതിന്റെ കാരണങ്ങള് ഇതാണ് appeared first on Kairali News | Kairali News Live.