അന്റാർട്ടിക് സമുദ്രത്തിൽ വൻ മീഥെയ്ൻ ചോർച്ച. സമുദ്രത്തിന്‍റെ അടിത്തട്ടിൽ 40-ൽ അധികം മീഥെയ്ൻ ചോർച്ചാ കേന്ദ്രങ്ങൾ കണ്ടെത്തി. ആഗോളതാപനത്തിന് കാരണമാകുന്ന ഈ ഹരിതഗൃഹ വാതകം റോസ് കടലിലെ വിള്ളലുകളിലൂടെ അപകടകരമായ രീതിയിൽ പുറത്ത് വരുന്നുവെന്ന് പഠനങ്ങൾ പറയുന്നു.‘നേച്ചർ കമ്മ്യൂണിക്കേഷൻസി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യം ഒറ്റ മീഥെയ്ൻ ചോർച്ച കേന്ദ്രം മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 40-ൽ അധികം പുതിയ ചോർച്ചകൾ ഉണ്ടായി എന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കപ്പലുകൾ, റോബോട്ടുകൾ, മുങ്ങൽ വിദഗ്ധർ തുടങ്ങിയവയുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.ALSO READ: ‘ബിഗ് ക്രഞ്ച്’: ഇരുപത് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബാങ്ങിന് വിപരീതമായി ഭൂമിയില്‍ ജീവൻ അപഹരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്ന മഹാവിസ്ഫോടനംഇത്തരത്തിൽ അമിതമായ മീഥെയ്ൻ ചോർച്ച ആഗോള കാലാവസ്ഥയെ കീഴ്മേൽ മറിക്കുമെന്ന് ശാസ്ത്രജ്ഞർ ആശങ്ക പുലർത്തി. മീഥെയ്ൻ ചോർച്ചകളുടെ ഈ ദ്രുതഗതിയിലുള്ള വർധനവ് ഗവേഷകരെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇങ്ങനെ മീഥെയ്ൻ പ്രവഹിച്ചാൽ ഇത് അതിവേഗം അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുകയും ഭൂമിയിലെ താപനില ഉയർത്താൻ കാരണമാവുകയും ചെയ്യും എന്ന ഭയത്തിലാണ് ശാസ്ത്രലോകം. കൂടാതെ മീഥെയ്ൻ ചോർച്ച സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കാനും പ്രാദേശിക സമുദ്രജീവികളിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു.The post അന്റാർട്ടിക് സമുദ്രത്തിൽ 40-ലധികം മീഥെയ്ൻ ചോർച്ചകൾ കണ്ടെത്തി; ആഗോള കാലാവസ്ഥയെ താറുമാറാക്കുമെന്ന ആശങ്കയിൽ ശാസ്ത്രലോകം appeared first on Kairali News | Kairali News Live.