‘ഭ്രമയു​ഗം കണ്ട് അസൂയ തോന്നിപ്പോയി, എന്റെ ഉറക്കം കളഞ്ഞു ആ സിനിമ’: മാരി സെൽവരാജ്

Wait 5 sec.

മലയാള സിനിമയിൽ ഒരു ബെഞ്ച് മാർക്ക് സൃഷ്ടിച്ച സിനിമയാണ് ഭ്രമയു​ഗം. റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഒരു ഹൊറർ ത്രില്ലർ മൂവിയാണ് ഭ്രമയു​ഗം. ഇന്ത്യൻ സിനിമ ലോകത്തിന്റെ എല്ലാ കോണിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ, എറെ ചർച്ചകൾക്ക് വഴിവെച്ച ഈ സിനിമ മോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. വില്ലന്‍ വേഷത്തിലുള്ള മമ്മൂട്ടിയുടെ പ്രകടനം വലിയ കയ്യടിയാണ് സ്വന്തമാക്കിയത്. ഇപ്പോഴും ആ സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യതയിൽ ഒരു കുറവും വന്നിട്ടില്ല. ഇപ്പോഴിതാ ഭ്രമയു​ഗത്തെ പ്രശംസിച്ച് തമിഴിലെ മികച്ച സംവിധായകരിൽ ഓരാളായ മാരി സെൽവരാജ് രം​ഗത്ത് എത്തിയിരിക്കുകയാണ്. ഭ്രമയുഗം കണ്ട് വലിയ അസൂയ തോന്നിപ്പോയെന്നും ആ സിനിമയുടെ വിഷ്വൽസ് മനസിൽ മായാതെ നിന്നെന്നും അദ്ദേഹം പറഞ്ഞു.ഭ്രമയുഗം കണ്ട് തനിക്ക് അസൂയ തോന്നിപ്പോയെന്നും രാത്രി ഉറക്കം വരാതെ ആയെന്നും മാരി സെൽവരാജ് പറഞ്ഞു. സിനിമയുടെ മേക്കിം​ഗ് ആണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് സംവിധായകൻ പറഞ്ഞു. ‘ആ സിനിമയുടെ വിഷ്വൽസ് എന്റെ തലയിൽ ഇങ്ങനെ ഓടിക്കൊണ്ടേ ഇരുന്നു, ചില സിനിമയിലെ പാട്ടുകളിലും ഫ്ലാഷ് ബാക്ക് സീനുകളിലുമൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ഉൾപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഒരു സിനിമ മുഴുവൻ ബ്ലാക്ക് വൈറ്റിൽ ആ സംവിധായകൻ എടുത്തപ്പോൾ അത്ഭുതം തോന്നി, അത് മോണിറ്ററിൽ കാണുന്നതൊക്കെ ഓർമ വന്നു. ആ സിനിമ എഡിറ്റ് ചെയ്യുമ്പോൾ വല്ലാത്തൊരു അനുഭവം ആയിരിക്കുമല്ലേ ഉണ്ടായിരിക്കുക എന്നെല്ലാം എനിക്ക് തോന്നി’. മാരി സെൽവരാജ് പറഞ്ഞു.ALSO READ: പേട്രിയറ്റിൻ്റെ ചിത്രീകരണം ഇനി യു കെയില്‍: കുടുംബസമേതമെത്തി നടൻ മമ്മൂട്ടിഭ്രമയു​ഗം കണ്ട് എനിക്കും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് തോന്നിയെന്നും മാരി സെൽവരാജ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ ഈ കാര്യങ്ങളെല്ലാം പങ്കുവെച്ചത്. പരിയേറും പെരുമാളിലൂടെ സിനിമാ ലോകത്തെ അമ്പരപ്പിച്ച സംവിധായകനായ മാരി സെല്‍വരാജിന്റെ ഈ വാക്കുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ എറ്റെടുത്ത് കഴിഞ്ഞു. കര്‍ണന്‍, മാമന്നന്‍, വാഴൈ തുടങ്ങിയ ​ഗംഭീര സിനിമകൾ ഒരുക്കിയ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് ബൈസണ്‍. ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. സ്പോർട് ഡ്രാമ ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ ലാല്‍, കലൈയരസന്‍, രജിഷ വിജയന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്.The post ‘ഭ്രമയു​ഗം കണ്ട് അസൂയ തോന്നിപ്പോയി, എന്റെ ഉറക്കം കളഞ്ഞു ആ സിനിമ’: മാരി സെൽവരാജ് appeared first on Kairali News | Kairali News Live.