ഐവൈസിസി ബഹ്റൈന്‍ കുടുംബസംഗമം സംഘടിപ്പിച്ചു

Wait 5 sec.

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ നടത്തിയ യൂത്ത് ഫെസ്റ്റ് 2025 ന്റെ വിജയ തിളക്കത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. യൂത്ത് ഫെസ്റ്റിന്റെ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭാരവാഹികള്‍, വോളണ്ടിയര്‍മാര്‍, മറ്റ് പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഒത്തുചേരലില്‍ പങ്കെടുത്തു.പ്രവാസ ജീവിതത്തിനിടയില്‍ സൗഹൃദം പുതുക്കാനും കൂട്ടായ്മയുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട സംഗമത്തില്‍ കുട്ടികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. വിവിധ വിനോദ പരിപാടികളും, യൂത്ത് ഫെസ്റ്റ് കൂപ്പണ്‍ നറുക്ക് വഴി സമ്മാനം നേടിയവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു.ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, കോര്‍ കമ്മിറ്റി ഭാരവാഹികള്‍, വനിത വേദി കോഡിനേറ്റര്‍ മുബീന മന്‍ഷീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ചടങ്ങില്‍ യൂത്ത് ഫെസ്റ്റിന്റെ ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, പ്രോഗ്രാം ഫാസില്‍ വട്ടോളി, ഫിനാന്‍സ് അന്‍സാര്‍ ടിഇ, പബ്ലിസിറ്റി മുഹമ്മദ് ജസീല്‍, റിസപ്ഷന്‍ നിധീഷ് ചന്ദ്രന്‍, ആക്ടിങ് ജനറല്‍ കണ്‍വീനര്‍ ബേസില്‍ നെല്ലിമറ്റം, ആക്ടിങ് ഫിനാന്‍സ് കണ്‍വീനര്‍ മണികണ്ഠന്‍ ചന്ദ്രോത്ത്, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, സംഘടന, വനിതാ വേദി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള യൂത്ത് ഫെസ്റ്റ് 2025 വിജയശില്‍പികളെ അഭിനന്ദിച്ചു. The post ഐവൈസിസി ബഹ്റൈന്‍ കുടുംബസംഗമം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.