മരത്തിന് മുകളില്‍ നിന്ന് ചാടിവീണ് പുലി ആക്രമിച്ചെന്ന്; പത്തനംതിട്ടയിൽ മധ്യവയസ്‌കന് പരുക്ക്

Wait 5 sec.

പത്തനംതിട്ടയിൽ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റുവെന്ന് മധ്യവയസ്‌കൻ്റെ പരാതി. റാന്നി- പമ്പ പാതയില്‍ ളാഹയില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവം. പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി സുനില്‍കുമാറിനാണ് (53) പരുക്കേറ്റത്. കാല്‍നടയായി ശബരിമലയിലേക്ക് പോകുംവഴി മരത്തിനു മുകളില്‍ ഇരുന്ന പുലി തന്റെ മേല്‍ ചാടി വീഴുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു.അപ്രതീക്ഷിതമായ ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട സുനില്‍ ഞായറാഴ്ചയാണ് എഴുന്നേറ്റത്. പിന്നീട് നടന്ന് റോഡില്‍ എത്തുകയും ആദ്യം കണ്ട വാഹനത്തില്‍ ചിറ്റാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ആയിരുന്നുവെന്ന് സുനിൽ പറഞ്ഞു. പിന്നീട് അവിടെ നിന്നും ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും സുനിൽ പറഞ്ഞു.Read Also: ദേ പത്തിവിടർത്തി!; പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറി ഭാഗത്ത് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടിNews Summary: Middle-aged man complains of being injured in a leopard attack in Pathanamthitta. The incident took place on Saturday at Laha on the Ranni- Pamba road. The post മരത്തിന് മുകളില്‍ നിന്ന് ചാടിവീണ് പുലി ആക്രമിച്ചെന്ന്; പത്തനംതിട്ടയിൽ മധ്യവയസ്‌കന് പരുക്ക് appeared first on Kairali News | Kairali News Live.