കെ എസ് ആര്‍ ടി സി വെള്ളറട, പാറശ്ശാല ഡിപ്പോകളിൽ പൂർണ കമ്പ്യൂട്ടർവത്കരണം യാഥാർഥ്യമായി; ഇ ഓഫീസ് കെ ഹരീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

Wait 5 sec.

കെ എസ് ആര്‍ ടി സി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ ഇ- ഓഫീസ് പ്രവര്‍ത്തനം സി കെ ഹരീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഓഫീസ് നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് സമ്പൂര്‍ണ കമ്പ്യൂട്ടർവത്കരണം നടപ്പാക്കിയത്. എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള 4,83,376 രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്.എം എല്‍ എ ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ഉള്‍പ്പെടെ ആറ് കോടി രൂപ വിനിയോഗിച്ച് പാറശ്ശാല കാരാളിയില്‍ പാറശ്ശാല ഗ്രാമപഞ്ചായത്ത് വാങ്ങി നല്‍കിയ സ്ഥലത്ത് പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണപ്രവൃത്തി പുരോഗമിക്കുകയാണെന്നും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും എം എല്‍ എ അറിയിച്ചു. Read Also: ‘തിരുവനന്തപുരം നഗരവികസനത്തിൽ ഈ ദിവസം ഒരു പ്രധാനഘട്ടം’; കണ്ണിമേറ മാര്‍ക്കറ്റ് എം- ബ്ലോക്ക് പ്രവര്‍ത്തനോദ്ഘാടനവും താക്കോല്‍ദാനവും മന്ത്രി ശിവൻകുട്ടി നിർവഹിച്ചുബ്ലോക്ക് പഞ്ചായത്തംഗം ഷൈന്‍കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, വെള്ളറട എ റ്റി ഒ ഷൈജു, പാറശ്ശാല എ റ്റി ഒ ഭദ്രന്‍ പി ആര്‍, സുരേഷ് കുമാര്‍, സുധീര്‍ എന്നിവര്‍ സംസാരിച്ചു.The post കെ എസ് ആര്‍ ടി സി വെള്ളറട, പാറശ്ശാല ഡിപ്പോകളിൽ പൂർണ കമ്പ്യൂട്ടർവത്കരണം യാഥാർഥ്യമായി; ഇ ഓഫീസ് കെ ഹരീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.