തിരുവനന്തപുരം പാളയം കണ്ണിമേറ മാര്‍ക്കറ്റ് പ്രദേശത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ എം ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും താക്കോല്‍ദാനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. നഗരവികസനത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നത്തിന്റെ പാതയില്‍ ഈ ദിവസം ഒരു പ്രധാനഘട്ടമാണെന്ന് മന്ത്രി പറഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കണ്ണിമേറ മാര്‍ക്കറ്റ് പ്രദേശത്ത്, കിഫ്ബി ഫണ്ടിന്റെ സഹായത്തോടെയും സ്മാര്‍ട്ട് സിറ്റി കമ്പനിയുടെ നേതൃത്വത്തോടെയും 71.47 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുനരധിവാസ സമുച്ചയം സാക്ഷാത്കരിച്ചത്.ട്രിഡയുടെയും നഗരസഭയുടെയും ഏകദേശം 440-ല്‍ അധികം കച്ചവടക്കാരെയാണ് 50 സെന്റ് സ്ഥലത്ത് വികസിപ്പിച്ച എം ബ്ലോക്കിലേക്കു പുനരധിവസിപ്പിച്ചത്. ട്രിഡയുടെ കടകള്‍ സ്ഥിരമായും നഗരസഭയുടെ കടകള്‍ താല്‍ക്കാലികമായുമാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യാപാരികളും ഏജന്‍സികളും കൈകോര്‍ത്തു നടപ്പാക്കിയ ഈ ജനകീയ സംരംഭം നഗരവികസനത്തിലെ സഹകരണ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.Read Also: ഹൃദയമാണ് ഹൃദ്യം: ‘കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്’; യുപി സ്വദേശികളുടെ കുഞ്ഞിന് ഹൃദ്യത്തിലൂടെ പുതുജീവന്‍ജീവിക്കാനുള്ള അവകാശത്തെയും തൊഴില്‍ ഉറപ്പിനെയും മാനിച്ചുകൊണ്ടുള്ള പ്രതിബദ്ധതയുടെ ഉദാത്ത ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണിമേറ മാര്‍ക്കറ്റിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായാല്‍, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഉള്‍പ്പെടെ ആറ് നിലകളുള്ള ആധുനിക മാര്‍ക്കറ്റ് സമുച്ചയം രൂപം കൊള്ളും. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കും. ആന്റണിരാജു എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ട്രിഡ ചെയര്‍മാന്‍ കെ സി വിക്രമന്‍, കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.The post ‘തിരുവനന്തപുരം നഗരവികസനത്തിൽ ഈ ദിവസം ഒരു പ്രധാനഘട്ടം’; കണ്ണിമേറ മാര്ക്കറ്റ് എം- ബ്ലോക്ക് പ്രവര്ത്തനോദ്ഘാടനവും താക്കോല്ദാനവും മന്ത്രി ശിവൻകുട്ടി നിർവഹിച്ചു appeared first on Kairali News | Kairali News Live.