ഇടുക്കി മൂന്നാറിൽ മാവോയിസ്റ്റ് പിടിയിലായി. ബോംബ് സ്ഫോടനത്തിൽ 3 പോലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റാണ് പിടിയിലായത്.ജാർഖണ്ഡ് സ്വദേശി സഹൻ ടുടി ദിനബു ആണ് പിടിയിലായത്. കൊച്ചി ,റാഞ്ചി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥർ മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മൂന്നാറിൽ നിന്ന് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്.ALSO READ: പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷം; ‘എം പി രാഷ്ട്രീയ ലാഭത്തിന് വേണ്ടി അക്രമത്തിന് പ്രേരിപ്പിച്ചു ‘, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് ഇയാൾ മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ തന്റെ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ മൂന്നാർ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.The post ഇടുക്കി മൂന്നാറിൽ മാവോയിസ്റ്റ് പിടിയിലായി appeared first on Kairali News | Kairali News Live.