രാവിലെ റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണവിലയിൽ ഉച്ച ആയതോടെ ഇടിവ്. സ്വർണത്തിന് 1200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 93160 രൂപയായി കുറഞ്ഞു. ഗ്രാമിന് 150 രൂപ കുറഞ്ഞതോടെ ഇപ്പോഴത്തെ വിപണിനിരക്ക് 11645 രൂപയാണ്. രാവിലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ൨൪൦൦ രൂപയാണ് കൂടിയിരുന്നത്. 94,360 രൂപ ആയിരുന്ന സ്വർണത്തിനാണ് ഇപ്പോൾ ഇടിവ് വന്നിരിക്കുന്നത്.സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയ പിന്നാലെ ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നത്.ALSO READ: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം; അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി KPCC പ്രസിഡന്റ് സണ്ണി ജോസഫ്സ്വര്‍ണം ഒരു നല്ല നിക്ഷേപം എന്ന നിലയിലാണ് പൊതുവെ നിക്ഷേപകരും സാമ്പത്തികശാസ്ത്ര വിദഗ്ധരും കാണുന്നത്. കാരണം സ്വര്‍ണത്തിന്റെ ലഭ്യതയ്ക്ക് ഒരു വലിയ പരിമിതി ഉണ്ട്. ആ ലഭ്യതയുടെ പരിമിതി തന്നെയാണ് യഥാര്‍ത്ഥത്തില്‍ വില ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാകുന്നത്.The post എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കടെ…; രാവിലെ റോക്കറ്റുപോലെ ഉയർന്ന് സ്വർണവിലയിൽ ഉച്ചയ്ക്ക് ഇടിവ് appeared first on Kairali News | Kairali News Live.