കേരളം ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ ആരും കൊതിച്ചു പോകുന്ന നാടായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം പല മേഖലകളിലും അഭിവൃദ്ധിപ്പെട്ടു. എന്നാല്‍ ഇതുകൊണ്ട് നമുക്ക് തൃപ്തിപ്പെട്ട് ഇരിക്കാന്‍ കഴിയില്ലെന്നും ഇനിയും നമുക്ക് ഏറെ മുന്നോട്ട് പോകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നാട് ഏറെ മെച്ചപ്പെടുന്നതില്‍ ഇടതുപക്ഷം വഹിച്ചത് അഭിമാനകരമായ പങ്കാണ്. കേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാരാണ് വികസനത്തിന് നാന്ദി കുറിച്ചത്. ഭൂപരിഷ്കരണ നിയമമാണ് കേരളത്തിന്റെ അഭിവൃദ്ധിക്ക് ഇടയാക്കിയത്. അതിന് ഇടയാക്കിയത് ഇ എം എസ് സര്‍ക്കാരാണ്. കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് അങ്ങനെയാണ്.Also read – കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബാബു എം പാലിശേരി അന്തരിച്ചുആരോഗ്യ രംഗത്ത് നാം ഏറെ മുന്നോട്ട് പോയി. സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമതാണ്. ശിശു മരണ നിരക്കില്‍ അമേരിക്കയെ പിന്തള്ളി കേരളം മുന്നേറി. ഓരോ ഘട്ടത്തിലും നാം സ്വീകരിച്ച നടപടികളാണ് ഈ മാറ്റത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടവിട്ട് അധികാരം കൈയാളുന്ന സാഹചര്യമാണ് കേരളത്തില്‍ നേരത്തെ ഉണ്ടായിരുന്നത്. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള ഇടപെടലുകള്‍ ഇടതുപക്ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്തിട്ടുണ്ട്. അധികാരത്തുടര്‍ച്ച ഉണ്ടാകാതിരുന്നപ്പോള്‍ നേരെ വിപരീതമായ നടപടികളാണ് ഉണ്ടായത്. 2011 വരെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടായി .എന്നാല്‍ 2011 – 2016 കാലത്ത് നമ്മള്‍ പിന്നോട്ട് പോയത് നാം കണ്ടതാണ്. കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തി. ഒരു ഘട്ടത്തിലും നാം ഒരുക്കിയ സൗകര്യങ്ങളെ കവച്ചുവെയ്ക്കാന്‍ കൊവിഡിന് കഴിഞ്ഞില്ല. സമ്പന്ന രാജ്യങ്ങള്‍ പോലും തോറ്റുപോയിടത്ത് കോവിഡിനെ കേരളം എങ്ങനെയാണ് നേരിട്ടത് എന്ന് കണ്ടു ലോകം ആശ്ചര്യപ്പെട്ടു.ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ ഭരണം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണമാണ് ഉണ്ടായതെന്ന് നമുക്ക് നോക്കിയാല്‍ കാണാന്‍ കഴിയും. രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മെച്ചപ്പെട്ട അവസ്ഥ കേരളത്തിലാണ്, ഉന്നതവിദ്യാഭ്യാസ മേഖലയിലും നാം വലിയ മുന്നേറ്റമുണ്ടാക്കി, വീടില്ലാത്തവര്‍ക്ക് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. അവര്‍ അവിടെ താമസിച്ചു തുടങ്ങിയിരിക്കുന്നു. മാറ്റം വെറുതെ ഉണ്ടാകുന്നതല്ല. 2021 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഈ ഈ മാറ്റം ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനത്തുടര്‍ച്ച ഉണ്ടായത് തുടര്‍ ഭരണം ഉണ്ടായതിനാലാണ്. അതേസമയം നാം കൈവരിച്ച നേട്ടങ്ങളെല്ലാം എങ്ങനെയെല്ലാം അട്ടിമറിക്കാം എന്നാലോചിക്കുകയാണ് ചിലര്‍. ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.The post ‘ആരും കൊതിച്ചു പോകുന്ന നാടായി കേരളം മാറി; സംസ്ഥാനത്ത് വികസനത്തുടര്ച്ച ഉണ്ടായത് തുടര് ഭരണം ഉണ്ടായതിനാല്’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.