സൗത്ത് ഇന്ത്യൻ മ്യൂസിക്കിനെ മികച്ച തലത്തിലേക്ക് ഉയർത്തിയ സംഗീത സംവിധായകനും ഗായകനുമാണ് സന്തോഷ് നാരായണൻ. പാട്ടിന്റെ വരികളിൽ രാഷ്ട്രീയം പറഞ്ഞ് പോകുന്ന എഴുത്തുകളും പ്രേക്ഷകർക്ക് അഡ്രിനാലിൻ റഷ് തരുന്ന ബിജിഎമ്മുകളും അങ്ങനെ സൗത്ത് ഇന്ത്യൻ മ്യൂസിക്ക് ഇൻഡ്സ്ട്രിയെ റിച്ച് ആക്കിയ സന്തോഷ് നാരായണൻ ഇപ്പോൾ ഒരു ഗംഭീര അപ്ഡേറ്റുമായാണ് എത്തിയിക്കുന്നത്. ഒരു ഇന്റർനാഷണൽ മ്യൂസിക്ക് ആൽബമാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിനായി അദ്ദേഹം സമീപിച്ചിരിക്കുന്നതോ ലോകത്തിലെ തന്നെ ട്രെൻഡിങ് ആൻഡ് ടോപ് ലെവൽ ഗായകരെ. എഡ് ഷീരൻ, ഹനുമാൻകൈൻഡ്, ദീ എന്നിവർക്കൊപ്പമാണ് സന്തോഷിന്റെ പുതിയ ഗാനം എത്തുന്നത്.‘എഡ് ഷീരൻ, ഹനുമാൻകൈൻഡ്, ദീ എന്നിവർക്കൊപ്പം കൈക്കോർക്കുന്നതിൽ അതിയായ അഭിമാനമുണ്ട്’ എന്ന സന്തോഷ് നാരായണന്റെ ഒരു എക്സ് പോസ്റ്റ് മാത്രമാണ് ഈ വിഷയത്തിൽ ഇപ്പോൾ വന്നിരിക്കുന്ന അപ്ഡേറ്റ്. ആൽബത്തിന്റെ നിർമാണവും താൻ തന്നെയാണ് നിർവഹിക്കുന്നതെന്നും കുറിപ്പിൽ പറയുന്നുണ്ട്. നിലവിൽ ഈ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ആരാധകരെല്ലാം ത്രില്ലടിച്ച് ഇരിപ്പാണ്.ALSO READ: ‘എനിക്കെല്ലാം അറിയാം, അധികം വിശദീകരിക്കേണ്ട’; കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ‘ഓവര്‍സ്മാര്‍ട്ടായി’ പത്തുവയസുകാരൻ, ഒടുവിൽ നൈസായിട്ട് പുറത്ത്‘നീയേ ഒലി’, ‘എൻജോയ് എഞ്ചാമി’ എന്നീ വർക്കുകൾ സന്തോഷ് നാരായണന്റെ മികച്ച ആൽബങ്ങളാണ്. നാൻ നീ, മേഘമോ അവൾ, എന്നടി മായാവീ നീ, കബാലിയിലെ മയാനദി തുടങ്ങിയ ഗാനങ്ങളെല്ലാം ആരാധാകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ഇരൈവിയിലെ മനിതീ വെളിയാ വാ എന്ന ഗാനം ഇപ്പോഴും പലരുടേയും പ്ലേ ലിസ്റ്റിലെ ഫേവറേറ്റ് തന്നെയാണ്. ആരാധകരുടെ പേഴ്സണൽ ഫേവറേറ്റായ സന്തോഷ് നാരായണൻ ഇൻ്റർ നാഷണൽ ലെവലിൽ പുത്തൻ ഗാനമൊരുക്കുന്നു എന്ന വാർത്ത ഫാൻസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.Ed Sheeran – Dhee – HanumanKind – Santhosh Narayanan . Proud to have produced and performed this one — Santhosh Narayanan (@Music_Santhosh) October 13, 2025 The post എഡ് ഷീരന്, ഹനുമാൻകൈൻഡ്,ദീ ഒപ്പം സന്തോഷ് നാരായണനും: ഒരുങ്ങുന്നത് ഇൻ്റർനാഷണൽ മ്യൂസിക്കൽ സ്റ്റഫ്, അവേശത്തിൽ ആരാധകർ appeared first on Kairali News | Kairali News Live.