ശബരിമല സ്വര്‍ണ മോഷണക്കേസ്; ക്രൈംബ്രാഞ്ച് പത്തനംതിട്ട റാന്നി കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

Wait 5 sec.

പത്തനംതിട്ട | ശബരിമല സ്വര്‍ണ മോഷണക്കേസില്‍ ക്രൈംബ്രാഞ്ച് പത്തനംതിട്ട റാന്നി കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ് ഐ ആറുകള്‍ പ്രകാരം പ്രതികള്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും.ശബരിമലയുടെ പരിധിയിലുള്ള കോടതി ആയതിനാലാണ് റാന്നിയില്‍ എഫ് ആര്‍ സമര്‍പ്പിച്ചത്. സ്വര്‍ണമോഷണത്തില്‍ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രാവിലെ പ്രത്യേക സംഘം പരിശോധന നടത്തി. സ്വര്‍ണപ്പാളി കൈമാറ്റം ചെയ്യാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദീകരിച്ചും അന്വേഷണം നടത്തും.ശബരിമലയില്‍ നിന്നുള്ള സ്വര്‍ണപാളികള്‍ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നത് പോറ്റിയുടെ സുഹൃത്തായ നാഗേഷിന്റെ ഹൈദരാബാദിലുള്ള സ്ഥാപനത്തിലായിരുന്നു. അവിടെവെച്ചാണ് പാളിയ്ക്ക് നാലര കിലോയോളം വ്യത്യാസം ഉണ്ടാകുന്നതും. വീഴ്ച വരുത്തിയ ദേവസ്വം സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്.