നാല് പന്തുകൾക്കിടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സെനുരൻ മുത്തുസാമി എന്ന ഇന്ത്യൻ വംശജന് മുന്നിൽ പതറി പാകിസ്ഥാൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്ഥാന്‍ 378ന് പുറത്തായി. 117 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയാണ് സെനുരൻ മുത്തുസാമി പാകിസ്ഥാനെ വൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്.ഒരു ഘട്ടത്തിൽ അഞ്ചിന് 362 എന്ന സ്കോറിലായിരുന്ന പാകിസ്ഥാനെ എട്ടിന് 362 എന്ന നിലയിലേക്ക് തള്ളിയിട്ടത് മുത്തുസാമിയാണ്. സൽമാൻ അലി ആഗ സെഞ്ച്വറിക്കരികിൽ പുറത്തായതാണ് പാകിസ്ഥാന് തിരിച്ചടിയായത്. മുത്തുസാമിയുടെ പന്തിൽ മിഡോണിൽ ക്യാച്ച് നൽകിയാണ് സൽമാൻ അലി ആഗ പുറത്തായത്.Read Also: തുടർച്ചയായ പരാജയങ്ങൾ: ഐസിസി വനിതാ ലോകകപ്പ് സെമി ഫൈനലിന് ഇന്ത്യയ്ക്ക് യോഗ്യത നേടാൻ സാധിക്കുമോ? സാധ്യതകൾ ഇപ്രകാരംഅതേസമയം, രണ്ട് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ആദ്യ ദിവസം ഓപ്പണർ ഇമാം-ഉള്‍-ഹഖ് 93 റൺസ് നേടി. ക്യാപ്റ്റൻ ഷാൻ മസൂദുമായി (76) 161 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇമാം-ഉള്‍-ഹഖിന് സാധിച്ചു.അഞ്ചിന് 313 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന പാകിസ്ഥാൻ 65 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആൾഔട്ടാകുകയായിരുന്നു. ആഗയും മുഹമ്മദ് റിസ്വാനും (75) തങ്ങളുടെ കൂട്ടുകെട്ട് 163 ആയി ഉയർത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്ഥാൻ നേടുന്ന ഏറ്റവും മികച്ച ആറാം വിക്ക്റ് കൂട്ടുകെട്ടാണിത്. 1997-ൽ ഫൈസലാബാദിൽ മോയിൻ ഖാനും ഇൻസമാം-ഉൾ-ഹഖും ചേർന്ന് നേടിയ 144 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആറാം വിക്കറ്റിലെ പാകിസ്ഥാന്റെ ഇതിന് മുമ്പ് ഉണ്ടായിരുന്ന മികച്ച കൂട്ടുകെട്ട്.എന്നാൽ, ഓഫ് ഡ്രൈവിന് ശ്രമിക്കുന്നതിനിടെ റിസ്വാൻ മുത്തുസാമിയ്ക്ക് മുന്നിൽ വീണു. പിന്നീട് മുത്തുസാമി നോമാനെ ബൗൾഡാക്കുകയും സാജിദ് ഖാനെ സ്ലിപ്പിൽ ഐഡൻ മാർക്രാമിന്‍റെ കൈകളിൽ എത്തിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഓഫ് സ്പിന്നർ പ്രെനെലൻ സുബ്രയേൻ രണ്ടും കാഗിസോ റബാഡയും ഓഫ് സ്പിന്നർ സൈമൻ ഹാർമറും ഓരോ വിക്കറ്റ് വീതവും നേടി.The post ഇന്ത്യൻ വംശജന്റെ ഏറിൽ പാകിസ്ഥാൻ ആൾ ഔട്ട്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 378ന് പുറത്ത് appeared first on Kairali News | Kairali News Live.