തർക്കത്തിനൊടുവിൽ കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു

Wait 5 sec.

തർക്കത്തിനൊടുവിൽ കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റ്മാർ എന്നിങ്ങനെ പ്രഖ്യാപിച്ച പട്ടികയിൽ ഉൾപ്പെടും. തർക്കം കാരണം കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാൻ ആയില്ല. ഡിസിസി അധ്യക്ഷമാർക്കും മാറ്റമില്ല.Also read: ഷോപ്പ് സൈറ്റ് പട്ടയം; സർക്കാർ തീരുമാനം യാഥാർത്ഥ്യമാകാൻ പോകുന്നതിൻ്റെ സന്തോഷത്തിൽ മലയോര ജനതപുതിയ പട്ടികയിൽ രാഷ്ട്രീയകാര്യ സമിതിയിൽ ആറുപേരെ പുതുതായി ഉൾപ്പെടുത്തി. സന്ദീപ് വാര്യർ കെപിസിസി ജനറൽ സെക്രട്ടറിയായി. പുതിയ പട്ടികയിൽ മാത്യു കുഴൽനാടനും, ഹൈബി ഈഡനും, പാലോട് രവിയും വൈസ് പ്രസിഡന്റുമാർ. അതേസമയം, വൈസ് പ്രസിഡൻറ് മാരുടെ എണ്ണം വർദ്ധിപ്പിച്ചു.ഇത്തവണ ജംബോ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരവാഹികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ സെക്രട്ടറിമാരെ തീരുമാനിക്കാൻ ആയിട്ടില്ല. ഡിസിസി പുനഃസംഘടനയും വൈകും എന്നാണ് വിവരം. പുനഃസംഘടനാ പട്ടികയിൽ ഒരു നിര നേതാക്കൾ പുറത്താണ്. അർഹരായ പലരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് കെ സിയുടെ അനുയായികളെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മണക്കാട് സുരേഷും, നെയ്യാറ്റിൻകര സനലും കെപിസിസി ജനറൽ സെക്രട്ടറിമാരായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.The post തർക്കത്തിനൊടുവിൽ കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു appeared first on Kairali News | Kairali News Live.