കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖിലിനെ തെരഞ്ഞെടുത്തു. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് പി നിഖില്‍. വൈസ് പ്രസിഡന്റായി ഡോ. റോയ് ജോണ്‍ വി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി ടി എം അബ്ദുറഹിമാന്‍ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഷാജേഷ്കുമാര്‍ പി നിഖിലിന്റെ പേര് പ്രസിഡന്റായി നിര്‍ദേശിക്കുകയും സി സത്യന്‍ പിന്താങ്ങുകയും ചെയ്തു. ജില്ലാ റോവിങ് അസോസിയേഷന്‍ പ്രതിനിധിയായാണ് പി നിഖില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 65 അംഗ ജനറല്‍ കൗണ്‍സിലിലെ 61 പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി. പി നിഖില്‍ കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. വി പി പ്രിയ ജീവിത പങ്കാളിയും അമന്‍ പി നിഖില്‍ മകനുമാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. റോയ് ജോണ്‍ വി അക്വാട്ടിക് അസോസിയേഷന്‍ പ്രതിനിധിയാണ്. ഡോ. റോയ് ജോണിന്റെ പേര് ജോണ്‍സണ്‍ ജോസഫ് നിര്‍ദേശിക്കുകയും ആര്‍ ഷാജി പിന്താങ്ങുകയും ചെയ്തു. ഡോ. റോയ് ജോണ്‍ വി കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ഗവണ്‍മെന്‍ന് ഫിസിക്കല്‍ എജുക്കേഷന്‍ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Read Also: കരീബിയൻസിനെ തകർത്ത് പരമ്പര തൂത്തുവാരി; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയംനിരവധി തവണ കാലിക്കറ്റ് യുണിവേഴ്സിറ്റി അത്ലറ്റിക് കോച്ചായും ടീം മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഓള്‍സ്റ്റാര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുളള വ്യക്തിത്വം കൂടിയാണ്.സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി ടി എം അബ്ദുറഹിമാന്റെ പേര് സി ടി ഇല്യാസ് നിര്‍ദേശിക്കുകയും പ്രദീപന്‍ കെ പിന്താങ്ങുകയും ചെയ്തു. പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ കായിക അധ്യാപകനും മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗമായും കബഡി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും സംസ്ഥാന സൈക്ലിങ് അസോസിയേഷന്‍, സംസ്ഥാന സൈക്കിള്‍പോളോ അസോസിയേഷന്‍, സംസ്ഥാന റഗ്ബി അസോസിയേഷന്‍ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധിതവണ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കടുത്തിട്ടുണ്ട്. കൊയിലാണ്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) നിഷ കെ വി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.The post പി നിഖിൽ കോഴിക്കോട് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് appeared first on Kairali News | Kairali News Live.