‘നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കണം, ദേവസ്വം ബോർഡിനെതിരെ നടക്കുന്ന സമരങ്ങൾ ദൗർഭാഗ്യകരം’: പി എസ് പ്രശാന്ത്

Wait 5 sec.

ദേവസ്വം ബോര്‍ഡ് തീരുമാനത്തെ ബോര്‍ഡ് സെക്രട്ടറി തിരുത്തിയ 2019ലെ സംഭവം ദൗർഭാഗ്യകരമാണെന്ന് ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത്. സർക്കാരിനും ബോർഡിനും സുവ്യക്തമായ നിലപാടുണ്ട്. നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കണം. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണം. ഇപ്പോഴുള്ളത് നല്ല അന്വേഷണ സംഘമാണ്. അന്വേഷണത്തിൽ പൂർണ വിശ്വാസമാണുള്ളത്. ദേവസ്വം ബോർഡിനെതിരെ നടക്കുന്ന സമരങ്ങൾ ദൗർഭാഗ്യകരമാണ്. ജീവനക്കാരെ ആക്രമിക്കുന്നതും ദൗർഭാഗ്യകരമാണ്. എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ടാണ് ദേവസ്വം ബോർഡ് മുന്നോട്ടുപോകുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.ആറാ‍ഴ്ച ക്ഷമിക്കാൻ തയ്യാറാകണം. അന്വേഷണ ഏജൻസിയോട് സഹകരിക്കാൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തയ്യാറാകണം. കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ വ്യക്തമാക്കണം. വേണമെന്നാണെങ്കിൽ പ്രതിപക്ഷ നേതാവ് അത് പറയണം. പ്രതിപക്ഷ നേതാവ് മഹാമനസ്കത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: അസി. എൻജിനീയർ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത് ദേവസ്വം ബോര്‍ഡ്; എസ് ഐ ടി ദേവസ്വം ആസ്ഥാനത്ത് പരിശോധന നടത്തുന്നുവേദനിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ദേവസ്വം ബോർഡിൽ വലിയ മാറ്റങ്ങളാണ് വന്നത്. 1998 മുതൽ ഇക്കാലം വരെ അന്വേഷിക്കട്ടെ. ഇക്കാലത്തുണ്ടായ എല്ലാം പുറത്തുവരട്ടെ. എന്തൊക്കെയാണ് ഇവിടെ നടന്നിട്ടുള്ളതൊക്കെ വിശുദ്ധന്മാരാണെന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണ്. രാഷ്ട്രപതി വരുമ്പോൾ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല. രാഷ്‌ട്രപതി വരുന്നതിൽ അഭിമാനമാണുള്ളത്. വിശ്വാസികൾ വരുമ്പോൾ നിരാശരായി മടങ്ങാൻ പാടില്ലപ്രതിപക്ഷ നേതാവിൻ്റെ അടക്കം സഹകരണം വേണം. സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.വിരമിച്ച ഉദ്യോഗസ്ഥർക്ക് വിശദീകരണ നോട്ടീസ് നൽകുന്നതായിരിക്കും. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. വിശദീകരണം ലഭിച്ച ശേഷം ചട്ടപ്രകാരം നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ആഗോള അയ്യപ്പ സംഗമത്തിന് ബോർഡിൽ നിന്ന് ഒരു പണവും എടുത്തിട്ടില്ല. സർക്കാരിന് കണക്ക് കൊടുക്കുമ്പോൾ എല്ലാം ബോധ്യമാകും. അന്വേഷണത്തിൽ അഭിപ്രായം പാടില്ല. ആറന്മുള വിഷയം ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആറന്മുളയിലെ ഒരു കാര്യങ്ങളും ഇതുവരെ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.The post ‘നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കണം, ദേവസ്വം ബോർഡിനെതിരെ നടക്കുന്ന സമരങ്ങൾ ദൗർഭാഗ്യകരം’: പി എസ് പ്രശാന്ത് appeared first on Kairali News | Kairali News Live.