കെഎംസിസി ലേഡീസ് വിംഗ് മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു

Wait 5 sec.

മനാമ: കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫ ലേഡീസ് വിംഗ് ഷിഫാ അല്‍ ജസീറ ഹമല ബ്രാഞ്ചില്‍വെച്ച് മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. 150ല്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രശസ്ത ഗൈനക്കൊളജി വിദഗ്ധയായ ഡോ. അഖില എംഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക സെമിനാറും നടന്നു.കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് റിഫ കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്റഫ്ടി ടി, ഡോ. എംഎസ് അഖിലയെ മോമെന്റോ നല്‍കി ആദരിച്ചു. ട്രഷറര്‍ സിദ്ധിക്ക് എംകെ, നാസിര്‍ ഉറുതോടി, ഉസ്മാന്‍ ടിപ്‌ടോപ്, ലേഡീസ് വിംഗ് ഭാരവാഹികളായ സാഹിത റഹ്‌മാന്‍, നസീറ മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ലേഡീസ് വിംഗ് ജനറല്‍ സെക്രട്ടറി ജസ്ന സുഹൈല്‍ സ്വാഗതവും, പ്രസിഡന്റ് ഡോ. നസീഹ ഇസ്മായില്‍ അധ്യക്ഷ പ്രസംഗവും ഷാന ശകീര്‍ നന്ദിയും രേഖപ്പെടുത്തി. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. വിവിധ കമ്മിറ്റികളിലെ നേതാക്കളും പങ്കെടുത്തു.റിഷാന ഷകീര്‍, ഫെബിന റിയാസ്, അസൂറ, നഫീസത്തുല്‍ മിസ്രിയ, നജ്മ, നാസരി, നസീറ അഷ്റഫ്, സബീന, സഹല, ശബാന ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. The post കെഎംസിസി ലേഡീസ് വിംഗ് മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.