‘കണ്ണൂര്‍ നഗരത്തിൽ പാര്‍ട്ടിയുടെ മുഖമായി ദശകങ്ങളോളം നിറഞ്ഞുനിന്നു’; വയക്കാടി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Wait 5 sec.

സി പി ഐ എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വയക്കാടി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സി പി ഐ എം കണ്ണൂര്‍ ഏരിയ സെക്രട്ടറി എന്ന നിലയില്‍ നഗരത്തിലെ പാര്‍ട്ടിയുടെ മുഖമായി ദശകങ്ങളോളം നിറഞ്ഞുനിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സഹകാരിയായും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് തൊഴിലാളി യൂണിയന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ച വയക്കാടി ബാലകൃഷ്ണന്റെ വേര്‍പാട് കണ്ണൂര്‍ നഗരത്തിലെ സി പി ഐ എമ്മിന് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.Read Also: ‘സമരമുഖങ്ങളില്‍ ശക്തമായ നേതൃത്വം, ട്രേഡ് യൂണിയന്‍ സംഘാടനത്തില്‍ അസാധാരണ മികവ്’; ബാബു എം പാലിശ്ശേരിയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിഅസുഖ ബാധിതനായി കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വയക്കാടി ബാലകൃഷ്ണൻ്റെ (85) അന്ത്യം. സി പി ഐ എം പള്ളിക്കുന്ന് ലോക്കല്‍ സെക്രട്ടറിയായും കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. The post ‘കണ്ണൂര്‍ നഗരത്തിൽ പാര്‍ട്ടിയുടെ മുഖമായി ദശകങ്ങളോളം നിറഞ്ഞുനിന്നു’; വയക്കാടി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.