പഴയത് പോലെ അങ്ങോട്ട് ശെരിയാകുന്നില്ല…; തെരഞ്ഞെടുപ്പ് അടുത്തതോടെ വിറളിപിടിച്ചോടുന്ന കോണ്‍ഗ്രസ്

Wait 5 sec.

ഒരു അജണ്ട സെറ്റ് ആക്കണം, തെരഞ്ഞെടുപ്പാണ് മുന്നിലേക്ക് വരുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് എങ്ങനെയെങ്കിലും കളങ്കം വരുത്തണം അതിനായി കുറച്ച് പ്രതിഷേധങ്ങള്‍ നടത്താൻ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരണം. കോണ്‍ഗ്രസ് ക്യാമ്പും കനഗോലു മാധ്യമങ്ങളും തലപുകഞ്ഞ് ആലോചിച്ചു. വികസനത്തിന്റെ കാര്യത്തിലാണെങ്കില്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കേരളം. അക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല പിന്നെ എന്താണ് ചെയ്യുക?കുറച്ച് പുകമറകള്‍ സൃഷ്ടിക്കണം. മാധ്യമങ്ങള‍െ കൂട്ടിപിടിച്ച് എങ്ങനെയെങ്കിലും മൂന്നാം തുടര്‍ഭരണത്തിലേക്ക് കുതിക്കുന്ന എല്‍ഡിഎഫിന് കടിഞ്ഞാണിടാൻ പോയിട്ട് അതേ കയര്‍ ക‍ഴുത്തില്‍ കുരുങ്ങിയിരിക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസും യുഡിഎഫ് മാധ്യമങ്ങളും. കൊണ്ടുവന്ന ഓരോ വിഷയവും കോൺഗ്രസിനെയും മാധ്യമങ്ങളെയും തിരിഞ്ഞുകുത്തുകയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.ശബരിമല അയ്യപ്പസംഗമത്തിന്റെ പകിട്ട് കുറയ്ക്കാനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തി ഉന്നയിച്ച ദ്വാരപാലക പീഠമോഷണം പൊളിഞ്ഞു. പൊളിയുക മാത്രമല്ല കോൺഗ്രസ്‌ സർക്കാരുകൾ വളർത്തിയ ഇടനിലക്കാരും കോൺഗ്രസുകാരായ ദേവസ്വം ഉദ്യോഗസ്ഥരും നടത്തിയ കള്ളി വെളിച്ചത്താകുകയും ചെയ്തു. ശില്പപാളിയിലെ സ്വര്‍ണമോഷണത്തിലെ പ്രതികളാകട്ടെ ദേവസ്വം ബോർഡിലെ കോൺഗ്രസ് ബിജെപി സംഘടന നേതൃത്വത്തിൽ ഇരിക്കുന്നവരും.ലൈഫ് മിഷൻ വ‍ഴി കിട്ടിയ വീടിന്റെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാൻ പോകുകയും, നാട്ടുകാര്‍ അതറിഞ്ഞപ്പോള്‍ ഉണ്ടായ ജാള്യത മറയ്ക്കാൻ അക്രമസമരം നയിച്ച്‌ ‘ഷോ’ നടത്തി മറ്റൊരാളാണെങ്കില്‍ ആശുപത്രിയിലേക്ക് പോയി. നാടകത്തിനൊടുവില്‍ ഒളിഞ്ഞിരുന്ന ആളെ പുറത്തെത്തിക്കുകയും ചെയ്തു.ALSO READ: ആര്‍ എസ് എസ് ക്യാമ്പിലെ ലൈംഗികാതിക്രമം; അനന്തു അജിയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുംമുഖ്യമന്ത്രിയുടെ മകനെതിരെ ഇ ഡി നോട്ടീസ്‌ എന്ന്‌ വ്യാജ വാര്‍ത്ത കൊണ്ടുവന്ന് അടുത്ത പ്രതിഷേധത്തിന് യുഡിഎഫിന്റെ മുഖപത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമം പുതിയ അവസരം ഒരുക്കി. പക്ഷെ പിറ്റേന്ന് തന്നെ അബദ്ധം മനസിലായി. ആദ്യം ലൈഫ് മിഷൻ എന്ന് പറഞ്ഞു, പിന്നെ ലാവ്ലിൻ എന്ന് പറഞ്ഞു. ആകെ കൂടി പുകമറ മാത്രം.നിയമസഭയിൽ സർക്കാര്‍ മറുപടി പറയുമെന്ന് ഭയന്ന് വിഷയങ്ങള്‍ അവതരിപ്പിക്കാൻ പോലും പേടിച്ച് ഓടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പ്രതിപക്ഷം. ബോംബ് വരുമെന്ന് പറഞ്ഞിട്ട് പോയി നനഞ്ഞ പടക്കം പൊട്ടിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇപ്പോ‍ഴുള്ളത്. യുഡിഎഫ്‌ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യാജവാർത്തകൾക്ക്‌ പിന്നാലെപോയി വ്യക്തിത്വംപോലും പൊതുസമൂഹത്തിന് മുന്നില്‍ നഷ്ടപ്പെട്ട് നില്‍ക്കുകയാണ് പ്രതിപക്ഷം.പ്രതിപക്ഷത്തിന്റെ ഈ നെറികെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഏതൊക്കെ മാർഗത്തിലൂടെ കളങ്കിതനാക്കാൻ ശ്രമിച്ചാലും ഭയമില്ലെന്നും. അങ്ങനെ ചിത്രീകരിക്കാൻ ശ്രമിച്ചതുകൊണ്ടുമാത്രം കളങ്കിതനാകില്ലെന്നും ഒരു നേതാവിന് പൊതുസമൂഹത്തോട് പറയാൻ സാധിക്കുന്നത് അദ്ദേഹത്തിന്റെ പൊതുജീവിതം അത്രയേറെ സുതാര്യമായതുകൊണ്ട് മാത്രമാണ്.The post പഴയത് പോലെ അങ്ങോട്ട് ശെരിയാകുന്നില്ല…; തെരഞ്ഞെടുപ്പ് അടുത്തതോടെ വിറളിപിടിച്ചോടുന്ന കോണ്‍ഗ്രസ് appeared first on Kairali News | Kairali News Live.