യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തഴഞ്ഞ കോണ്‍ഗ്രസ് നടപടിയില്‍ കടുത്ത അതൃപ്ത്തി പ്രകടമാക്കിയ അബിന്‍ വര്‍ക്കിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അബിനെ പൂര്‍ണ്ണമായും തഴഞ്ഞ് സതീശന്‍ പക്ഷക്കാരനായ ഒ ജെ ജനീഷിനെ പ്രസിഡന്റായും കെ.സി വേണുഗോപാലിന്റെ അടുപ്പക്കാരനായ ബിനു ചുള്ളിയിലിനെ വര്‍ക്കിംഗ് പ്രസിഡന്റായുമാണ് നിയമിച്ചത്. താരതമ്യേന അപ്രധാന പോസ്റ്റായ ദേശീയ സെക്രട്ടറി സ്ഥാനമാണ് അബിന് നല്‍കിയത്. ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിതരണമെന്ന അബിന്റെ ആവശ്യം കെപിസിസി പ്രസിഡന്റ് തള്ളി.അബിന്‍ പറഞ്ഞത് കണ്ടില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ്, അബിന് കേരളത്തില്‍ നില്‍ക്കാമെന്നും ഇവിടെ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമെന്നും പരിഹസിച്ചു. KC വേണുഗോപാല്‍ കേരളത്തിലുമുണ്ട്, കേന്ദ്രത്തിലുമുണ്ട്, അബിനും ഇത് പിന്തുടരമെന്നുമെന്നും സണ്ണി ജോസഫ് പറഞ്ഞു.Also read – പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ദേശീയ പാതയിൽ ആമ്പല്ലൂരിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്ക് തുടരുന്നതായി തൃശ്ശൂർ കളക്ടർരാഹുൽ രാജി വെച്ച വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കുമെന്നായിരുന്നു പൊതുവിൽ കരുതിയിരുന്നത്.The post യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം; അബിന് വര്ക്കിയുടെ ആവശ്യം തള്ളി KPCC പ്രസിഡന്റ് സണ്ണി ജോസഫ് appeared first on Kairali News | Kairali News Live.