മലപ്പുറം: പൾസ് പോളിയോ ദിനമായ ഇന്ന് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.കുഞ്ഞുങ്ങളോടുള്ള സ്നേഹ വാത്സല്യങ്ങൾക്കൊപ്പം ആരോഗ്യസുരക്ഷക്കും നാം ബാധ്യസ്ഥരാണെന്നും ഭാവി തലമുറയെ സ്ഥിരവൈകല്യത്തിൽ നിന്നും മുക്തമാക്കുന്ന ഈ ഉദ്യമം ഫല പ്രാപ്തിയിൽ എത്തിക്കുന്നതിന് ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും എം കെ റഫീഖ പറഞ്ഞു.ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ആര്‍.രേണുക അധ്യക്ഷയായി.സ്റ്റേറ്റ് കോൾഡ് ചെയിൻ ഓഫീസർ എം.ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിരീക്ഷകൻ കെ അബ്ദു ഷുക്കൂർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എൻ എൻ പമീലി, ഐ.എം.എ. ജില്ലാ ചെയർപേഴ്സൺ ഡോ. കൊച്ചു എസ്. മണി ,ഐ.എം.എ. ദേശിയ ഉപാധ്യക്ഷൻ ഡോ. വി.യു. സിതി, ആർ.എം.ഒ ഡോ. ദീപക് കെ. വ്യാസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഇ.പി. ശരീഫ, ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ വിൻസെന്റ് സിറിൽ, ജില്ലാ മലേറിയ ഓഫീസർ കെ. പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ എന്നിവർ പ്രസംഗിച്ചു .മൂവായിരത്തിലധികം വയോജനങ്ങളുമായി മലപ്പുറം നഗരസഭയുടെ ഉല്ലാസ യാത്രഅഞ്ച് വയസ്സില്‍ താഴെയുള്ള 4,20,139 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ സജ്ജമാക്കിയ 3810 ബൂത്തുകള്‍ വഴിയാണ് ജില്ലയിൽ തുള്ളിമരുന്ന് വിതരണം നടത്തിയത്. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 65 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും സജ്ജമാക്കിയിരുന്നു. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 57 മൊബൈല്‍ ടീമുകളും പ്രവർത്തിച്ചിരുന്നു. ഒക്ടോബര്‍ 12ന് (ഞായർ) തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ 13,14 തീയതികളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കും.