ഇലയട അല്പം വ്യത്യസ്തമാക്കാം; ചേമ്പ്‌ സോയ ഇലയട ഉണ്ടാക്കി നോക്കൂ

Wait 5 sec.

ഇലയട എല്ലാവർക്കും ഇഷ്ടമാണ്. നല്ല ശർക്കരയുടെ കൂട്ട് വെച്ച ഉണ്ടാക്കുന്നത് ആവും പലരും കഴിച്ചിട്ടുണ്ടാവുക. എന്നാൽ ഇന്ന് നമുക്ക് ചേമ്പും സോയാബീനും വച്ച് ഉണ്ടാക്കുന്നത് ഒന്ന് ട്രൈ ചെയ്താലോ ?അവശ്യ ചേരുവകള്‍ചേമ്പില – 2 എണ്ണംചേമ്പ് – 2 എണ്ണംഅരിപ്പൊടി – 2 ടേബിൾ സ്പൂൺതേങ്ങ ചിരണ്ടിയത് – 3 ടേബിൾ സ്പൂൺപച്ചമുളക് – 3 എണ്ണംജീരകം – ¼ ടീസ്പൂൺസോയ – ¼ കപ്പ് (ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞത്)സവാള – 1 എണ്ണം( ചെറുതായി അരിഞ്ഞത്)ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺതക്കാളി – ½ എണ്ണംക്യാരറ്റ് ചുരണ്ടിയത് – 1 ടേബിൾ സ്പൂൺബീറ്റ്‌റൂട്ട് ചുരണ്ടിയത്– 1 ടേബിൾ സ്പൂൺഗരം മസാല – ½ ടീസ്പൂൺപെരുംജീരകം പൊടിച്ചത് – ¼ ടീസ്പൂൺകടുക് – ¼ ടീസ്പൂൺകറിവേപ്പില – ആവശ്യത്തിന്തക്കാളി സോസ്– 1 ടേബിൾ സ്പൂൺഉപ്പ് – ആവശ്യത്തിന്വെളിച്ചെണ്ണ – ആവശ്യത്തിന്ALSO READ: വഴുതനങ്ങ കൊണ്ട് ഇത്രേം കിടിലൻ കറി ഉണ്ടാക്കാൻ പറ്റുമോ!! ഉച്ചയൂണിന് ഇതൊന്ന് പരീക്ഷിച്ചുനോക്കൂതയ്യാറാക്കുന്ന വിധംചേമ്പ്, തേങ്ങ, ജീരകം, പച്ചമുളക് (1 എണ്ണം) എന്നിവ കൂടി അരച്ച് നന്നായൊരു പേസ്റ്റ് ആക്കുക. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് കുഴച്ച് മാറ്റി വെക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, കൊച്ചമ്മിണീസ് കടുക് പൊട്ടിക്കുക. സവാള ചേര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കറിവേപ്പില ചേര്‍ത്ത് നല്ലോണം വഴറ്റുക. ഇതിലേക്ക് കാരറ്റ്, ബീറ്റ്‌റൂട്ട് ചേര്‍ക്കുക. നന്നായി നുറുക്കിയ സോയ ചങ്‌സ് ചേര്‍ക്കുക. സോയ മസാല, ഗരം മസാല, പെരുംജീരകം പൊടിച്ചത് ചേര്‍ത്ത് നല്ലോണം വഴറ്റി വറ്റിക്കുക. അവസാനം തക്കാളി സോസ് ചേര്‍ത്ത് മിക്‌സ് ചെയ്തു മാറ്റിവെക്കുക.ചേമ്പില കഴുകി തുടച്ചു വയ്ക്കുക. ഇലയുടെ മുകളില്‍ ചേമ്പ്‌തേങ്ങ പേസ്റ്റ് പുരട്ടുക. അതിന് മുകളില്‍ സോയ മസാല ഫില്ലിംഗ് പുരട്ടി വെക്കുക. വീണ്ടും മറ്റൊരു ചേമ്പില കൊണ്ട് മൂടി അടയ്ക്കുക. തയ്യാറാക്കിയ ഇലയട ആവിയില്‍ പുഴുങ്ങുക. വേവിച്ചെടുത്ത ശേഷം, സ്വല്‍പ്പം എണ്ണയില്‍ ഷാലോ ഫ്രൈ ചെയ്ത് എടുത്താല്‍ മികച്ച രുചി ലഭിക്കും.The post ഇലയട അല്പം വ്യത്യസ്തമാക്കാം; ചേമ്പ്‌ സോയ ഇലയട ഉണ്ടാക്കി നോക്കൂ appeared first on Kairali News | Kairali News Live.