സൗദിയിൽ ഒരു ഗാർഹിക തൊഴിലാളിക്ക് അവധിയും ടിക്കറ്റും രോഗാവധിയും നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വിശദമായി അറിയാം

Wait 5 sec.

സൗദിയിലെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പ്രകാരം ഒരു ഗാർഹിക തൊഴിലാളിക്ക് അവധി അനുവദിക്കുന്നതിന്റെ വിശദാംശങ്ങൾ താഴെ വിശദീകരിക്കുന്നു.ഗാർഹിക തൊഴിലാളിയുടെ സേവനം രണ്ട് വർഷമാണെങ്കിൽ, ഗാർഹിക തൊഴിൽ കരാർ പുതുക്കാൻ രണ്ട് കക്ഷികളും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, ഗാർഹിക തൊഴിലാളിക്ക് രണ്ട് വർഷത്തിൽ മുപ്പത് ദിവസത്തെ അവധിക്ക് അർഹതയുണ്ട്.അതേ സമയം, ഗാർഹിക തൊഴിലാളി അവധി എടുക്കുന്നില്ലെങ്കിൽ, കരാർ ബന്ധത്തിന്റെ അവസാനത്തിൽ പകരം ക്യാഷ് അലവൻസിനും അർഹതയുണ്ട്.ഒരു ഗാർഹിക തൊഴിലാളി തൊഴിലുടമക്കായി രണ്ട് വർഷം ജോലി ചെയ്യുമ്പോൾ, അയാൾക്ക് ലഭിക്കേണ്ട മുഴുവൻ അവധിയോ അല്ലെങ്കിൽ ബാക്കിയുള്ള അവധിയോ ചെലവഴിക്കാൻ സ്വന്തം രാജ്യത്തേക്കോ താമസസ്ഥലത്തേക്കോ ഒരു റിട്ടേൺ യാത്രാ ടിക്കറ്റിന് അർഹതയുണ്ട്. മാതൃ രാജ്യത്തേക്കോ അല്ലെങ്കിൽ താമസ സ്ഥലത്തേക്കോ ഉള്ള ടിക്കറ്റ് ലഭിക്കാൻ ആണ് അർഹത. അതേ സമയം ഒരാൾ അവധിക്ക് നാട്ടിൽ പോകുന്നില്ലെങ്കിൽ അയാൾക്ക് പകരം ടിക്കറ്റോ ടിക്കറ്റിൻ്റെ പണമോ ലഭിക്കാൻ അർഹതയില്ല.മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചാൽ, ഒരു ഗാർഹിക തൊഴിലാളിക്ക് മുപ്പത് ദിവസത്തിൽ കവിയാത്ത തുടർച്ചയായ അല്ലെങ്കിൽ ഇടവിട്ട അവധിക്ക് അർഹതയുണ്ട്. രോഗാവധിയിൽ ആദ്യത്തെ 15 ദിവസം മുഴുവൻ വേതനവും നൽകണം. രണ്ടാമത്തെ 15 ദിവസം പകുതി സാലറിയും നൽകണം. ഗാർഹിക തൊഴിലാളിയുടെ രോഗം മുപ്പത് ദിവസത്തിൽ കൂടുതലാണെങ്കിൽ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്, അതേസമയം ഗാർഹിക തൊഴിലാളിയുടെ സ്വന്തം രാജ്യത്തേക്കുള്ള ടിക്കറ്റും നിയമപരമായ എല്ലാ അവകാശങ്ങളും തൊഴിലുടമ നൽകണം.ഗാർഹിക തൊഴിലാളി രേഖാമൂലം അഭ്യർത്ഥിക്കുന്നില്ലെങ്കിൽ, രോഗിയായ ഒരു ഗാർഹിക തൊഴിലാളിയുടെ സേവനം അയാളുടെ രോഗാവധിയുടെ നിർദ്ദിഷ്ട കാലയളവ് പൂർത്തിയാക്കുന്നതിനുമുമ്പ് അവസാനിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമില്ല എന്നും ഗാർഹിക തൊഴിലാളിയുടെ അവധിയുമായി ബന്ധപ്പെട്ട നിയമാവലി വ്യക്തമാക്കുന്നു.The post സൗദിയിൽ ഒരു ഗാർഹിക തൊഴിലാളിക്ക് അവധിയും ടിക്കറ്റും രോഗാവധിയും നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വിശദമായി അറിയാം appeared first on Arabian Malayali.