‘ഇതാണ് എൻ്റെ ജീവിതം’; ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Wait 5 sec.

മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും. ‘ഇതാണ് എൻ്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുക. പ്രശസ്ത ചെറുകഥാകൃത്ത് ടി.പദ്മനാഭൻ പുസ്തകം ഏറ്റുവാങ്ങും. മാതൃഭൂമി ബുക്സ് ആണ് ആത്മകഥയുടെ പ്രസാധകർ. ഇ പി ജയരാജൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. അദ്ദേഹം ഒരു പോസ്റ്റ് പങ്കുവയ്ക്കുകയുണ്ടായി. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.ALSO READ: ഷാപ്പിൽ പുറത്ത് നിന്നുള്ള മദ്യം കുടിക്കാൻ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തിപോസ്റ്റിന്റെ പൂർണരൂപംഎന്റെ ആത്മകഥ “ഇതാണെന്റെ ജീവിതം” നവംബർ മൂന്നാം തീയതി കണ്ണൂർ ടൗൺ സ്ക്വയറിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പ്രകാശനം ചെയ്യുകയാണ്‌. പ്രശസ്ത ചെറുകഥാകൃത്ത് ടി.പദ്മനാഭൻ പുസ്തകം ഏറ്റുവാങ്ങും. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങ് സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കുവാൻ ഏവരേയും ക്ഷണിക്കുകയാണ്‌.ENGLISH SUMMARY: Senior CPM leader E.P. Jayarajan will release his autobiography titled ‘Idhaan Ente Jeevitham’ on November 3 in Kannur. Kerala Chief Minister Pinarayi Vijayan will launch the book, with writer T. Padmanabhan receiving the first copy. The book is published by Mathrubhumi Books.The post ‘ഇതാണ് എൻ്റെ ജീവിതം’; ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും appeared first on Kairali News | Kairali News Live.