എടപ്പാള്‍: വട്ടംകുളത്ത് തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് കാന്തള്ളൂര്‍ പരേതനായ നമ്പിടി വീട്ടില്‍ ഗോപനമ്പ്യാരുടെ ഭാര്യ ചുള്ളിയില്‍ ദേവകി അമ്മ (77) യെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ 9.30യോടെ സമീപത്ത് താമസിക്കുന്ന മകളും മരുമകനും ഭക്ഷണവുമായി എത്തിയപ്പോള്‍ അടുക്കളയില്‍ തീ പൊള്ളലേറ്റ് ശരീരം കരിഞ്ഞ നിലയില്‍ കിടക്കുന്നതാണ് കണ്ടത്. ഗ്യാസില്‍ സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നതാണെന്നും കൈയില്‍ തൈലം പുരട്ടിയത് കാരണം തീ പെട്ടെന്ന് ദേഹത്ത് പടര്‍ന്നതാകാമെന്ന നിഗമനത്തിലാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍.ചങ്ങരംകുളം പോലീസ്, ഫോറന്‍സിക് സംഘം പരിശോധ നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.കാടാമ്പുഴയിൽ ശൈശവ വിവാഹം പോലീസ് ഇടപെട്ട് തടഞ്ഞു