ജിമ്മിൽ ചെന്ന് ചാടിക്കേറി വെയിറ്റ് ഒന്നും എടുക്കല്ലേ…; വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിനിടെ 27കാരന് കാഴ്ച നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ

Wait 5 sec.

എല്ലാ മാസവും ഒന്നാം തീയതി ഒരുപാട് തിരക്കുള്ള ഒരു സ്ഥലമുണ്ട്. എവിടെ ആണെന്ന് അല്ലെ ? അങ്ങ് ജിമ്മിൽ. നന്നാവാൻ തീരുമാനിക്കുനന് എല്ലാവരും ഒന്നാം തീയതികളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്തായാലും ഇങ്ങനെ തീരുമാനമെടുത്തത് വരുന്നവർക്ക് ആദ്യം വലിയ ആവേശം ആയിരിക്കും. എന്നാൽ അത് പിന്നീട് കാണില്ല, അതെന്ന് അല്ല അവരെ തന്നെ കാണില്ല.ആവേശത്തിന്റെ പുറത്ത് ജിമ്മിൽ ചെന്ന് ആദ്യം തന്നെ കാണിച്ചുകൂട്ടുന്നതിനു തലകറക്കം, ഛര്‍ദ്ദി, രക്തസമ്മര്‍ദം കുറയുക തുടങ്ങി പല പണികളും കിട്ടാറുണ്ട്. ഈ അവസ്ഥകള്‍ക്കൊക്കെ പുറമെ, ജിമ്മില്‍ അമിതാവേശം കാണിക്കുന്നത് കണ്ണിനും പണിയാകുമെന്ന് പറയുകയാണ് നേത്രരോഗ വിദഗ്ധനായ ഡോ. അനീഷ് മര്‍ക്കന്‍. കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ജിമ്മില്‍ ഹെവി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിനിടെ 27 കാരനായ യുവാവിന്റെ വലതു കണ്ണിന്റെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടത്തിനെ കുറിച്ചാണ് ഡോക്ടര്‍ കുറിപ്പിൽ പറയുന്നത്. പരിശോധനയില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്ക് വല്‍സാല്‍വ റെറ്റിനോപ്പതി സംഭവിച്ചതായി കണ്ടെത്തിയെന്ന് ഡോക്ടര്‍ വ്യക്തമാക്കി. യുവാവിന്റെ കണ്ണിലെ റെറ്റിനയിലും വിട്രിയസ് എന്ന് അറിയപ്പെടുന്ന ഉള്‍ഭാഗത്തും രക്തസ്രാവമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതാണ് കാഴ്ചശക്തി പെട്ടെന്ന് നഷ്ടപ്പെടാന്‍ കാരണമായത്.ശക്തിയായി ചുമയ്ക്കുമ്പോഴോ, അമിത ഭാരം ഉയര്‍ത്തുമ്പോഴോ നെഞ്ചിനും അടിവയറ്റിലും പെട്ടെന്ന് ഉണ്ടാകുന്ന മര്‍ദത്തെ തുടര്‍ന്ന് സംഭവിക്കുന്ന ഒരുതരം റെറ്റിനല്‍ രക്തസ്രാവമാണ് ഇത്. ഇത് റെറ്റിനല്‍ കാപ്പിലറികള്‍ പൊട്ടുന്നതിലേക്കും പ്രീറെറ്റിനല്‍ രക്തസ്രാവത്തിലേക്കും നയിക്കുന്നു. വേദനയോ മറ്റ് അസ്വസ്ഥതയോ ഉണ്ടാകില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. കൃത്യമായ ചികിത്സയിലൂടെ ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ കാഴ്ച ശക്തി തിരിച്ചു കിട്ടുമെന്ന് വിദഗ്ധര്‍ പറയുന്നു.ALSO READ: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്; സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് മാർപ്പാപ്പ, വീഡിയോ വൈറൽവിവിധ കാരണങ്ങള്‍ കൊണ്ട് വല്‍സാല്‍വ റെറ്റിനോപതി സംഭവിക്കാം. കടുത്ത ചുമ,വലിയ ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത്, ഛര്‍ദി, മലബന്ധം, െൈലംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തുടങ്ങി ശരീരത്തിന്റെ സമ്മര്‍ദം വര്‍ധിക്കുന്ന തരത്തിലുള്ള ഏത് പ്രവര്‍ത്തനവും അനിയന്ത്രിതമായാല്‍ അത് രക്തസമ്മര്‍ദം ഉയര്‍ത്തുകയും കണ്ണുകളിലെ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാവുകയും ചെയ്‌തേക്കാം. അതുകൊണ്ടുതന്നെ എന്ത് ചെയ്യുന്നതിന് മുൻപും വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം ചെയ്യാൻ.The post ജിമ്മിൽ ചെന്ന് ചാടിക്കേറി വെയിറ്റ് ഒന്നും എടുക്കല്ലേ…; വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിനിടെ 27കാരന് കാഴ്ച നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ appeared first on Kairali News | Kairali News Live.